KG George ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളുടെ പേരിലാല്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ സിനിമകള്‍ ഇന്നും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന സിനിമകളാണ്.
Also Read: https://panchayathuvartha.com/before-the-announcement-pinarayi-vijayan-left-the-stage-in-anger/
ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിവയാണ് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.