
Train ഓടിക്കൊണ്ടിരുന്ന സമയം ട്രെയിൻ ബോഗിയുടെ അടിയിൽ തീ കണ്ടത് പരിഭ്രാന്തി പടർത്തി. എറണാകുളം നിസാമുദീൻ എക്സ്പ്രസ് പാലക്കാട് പറളി ഭാഗത്ത് എത്തിയപ്പോഴാണ് രണ്ട് ബോഗിയുടെ അടിയിലായി തീപിടിത്തമുണ്ടായത്. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം അരമണിക്കൂറിനുള്ളിൽ റെയിൽവേ ഉദ്യോഗസ്ഥർ തീ കെടുത്തി. ഒലവക്കോടെത്തിച്ച് വിശദമായി പരിശോധിച്ച ശേഷം ഒരു മണിക്കൂറിലധികം വൈകിയാണ് ട്രെയിൻ നിസാമുദീനിലേക്കുള്ള യാത്ര പുനരാരംഭിച്ചത്.
Also Read: https://panchayathuvartha.com/mohanlal-and-dhoni-in-one-frame-viral-image/
ബോഗികളുടെ അടിയിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ പുക കണ്ടതിന് പിന്നാലെ തീ ആളുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും ട്രെയിൻ പാലക്കാട് പറളിയോട് അടുത്തെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം റെയിൽവേ ഉദ്യോഗസ്ഥർ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ തീ കെടുത്തി. ബ്രേക്കിന് സമ്മർദമുണ്ടായതാണ് തീപടരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഒലവക്കോട് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം വിശദമായി പരിശോധിച്ചു. യാതൊരു സാങ്കേതിക തകരാറുമില്ലെന്ന് മനസിലാക്കിയ ശേഷമാണ് നിസാമുദ്ദീനിലേക്ക് യാത്ര പുനരാരംഭിച്ചത്.