പ്രതിരോധകുത്തിവയ്പ്പ് എടുക്കാത്തതും കുത്തിവെപ്പ് പൂര്‍ത്തീകരിക്കാത്തതുമായ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സീന്‍ നല്‍കുന്ന ഇന്ദ്രധനുഷ് 5.0 യജ്ഞത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ ജില്ലയില്‍ നടത്തും.
പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ഒക്ടോബര്‍ 9 മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം.
ബി സി ജി, ഒ പി വി, ഐ പി വി, റോട്ടാവാക്‌സിന്‍, എം ആര്‍, ഡി പി റ്റി, ജെ ഇ, ടി ഡി, പി സി വി, പെന്റാവാലന്റ് എന്നീ വാക്‌സിനുകള്‍ പദ്ധതിയുടെ ഭാഗമായി നല്‍കും. ആരോഗ്യസ്ഥാപനങ്ങളിലും ഔട്ട് റീച്ച് സെഷനുകളിലും വാക്‌സിനുകള്‍ ലഭ്യമാണ്. മീസില്‍സ് (അഞ്ചാംപനി), റൂബല്ല എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും.
വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിരോധ കുത്തിവപ്പുകള്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ഇമ്യൂണൈസേഷന്‍ പൂര്‍ത്തീകരിക്കാന്‍ വീടുവീടാന്തരം സര്‍വേയും. ആരോഗ്യ ബോധവത്കരണവും നല്‍കുമെന്ന് ഡി എം ഒ ഡോ. ഷിനു കെ എസ് അറിയിച്ചു.