Karuvannur കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലും കള്ളപ്പണം ഇടപാടിലും മുന്‍ എം.പി.യുള്‍പ്പെടെയുള്ള നേതാക്കളുടെ പങ്ക് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന് വ്യക്തമായെങ്കിലും പുറത്തുവിട്ടില്ല.
കേസിലെ മുഖ്യപ്രതികളായിച്ചേര്‍ത്തിരുന്ന എം.കെ. ബിജു കരീം, പി.പി. കിരണ്‍ എന്നിവരാണ് നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം കാരണം ക്രൈംബ്രാഞ്ച് ഇക്കാര്യം പൂഴ്ത്തുകയായിരുന്നു.
പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി കുറ്റപത്രം നല്‍കുമ്പോള്‍ ഇക്കാര്യം കാണിക്കണമെന്നതിനാല്‍ കുറ്റപത്രവും വൈകിപ്പിച്ചു.
തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് അന്വേഷണവും കുറ്റപത്രവും വൈകുന്നതെന്നായിരുന്നു വിശദീകരണം. ഇതിനിടെ കരുവന്നൂര്‍ തട്ടിപ്പില്‍ സി.ബി.െഎ. അന്വേഷണമാവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിലെ എം.വി. സുരേഷ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി, കേസില്‍ ഇതേവരെയുള്ള അന്വേഷണപുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചിരുന്നു.
രേഖകള്‍ പലതും ഇ.ഡി.യുെട ൈകവശമായതിനാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുന്നില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് 2022 നവംബര്‍ നാലിന് നല്‍കിയ വിശദീകരണം. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതിനെത്തുടര്‍ന്ന് സഹായത്തിനായി ഇപ്പോള്‍ ക്രൈംബ്രാഞ്ച് പാലക്കാട് യൂണിറ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനു പിന്നാലെ കേസന്വേഷണം നടത്തിയ ഇ.ഡി. നടത്തിയ ചോദ്യംചെയ്യലിലാണ് ബാങ്കിലെ മാനേജരായിരുന്ന എം.കെ. ബിജു കരീമും ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ ബാങ്ക് അംഗം പി.പി. കിരണും നേതാക്കളുെട പങ്ക് വിശദീകരിച്ചത്.
ഇതിലൂടെയുള്ള അന്വേഷണത്തിലാണ് നേതാക്കളുടെ ബിനാമിയായി 500 കോടിയുടെ ഇടപാട് നടത്തിയ പി. സതീഷ് കുമാര്‍ എന്ന വെളപ്പായ സതീശനിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും.