ജനഗണമന എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടക്കാണ് യുവനടൻ പ്രിത്വിരാജിനു കോവിഡ് സ്ഥിതീകരിച്ചത്.താരത്തെക്കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇതോടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ക്വാറന്റീനില്‍ പ്രവേശിചിരുന്നു.
ഇപ്പോഴിതാ പ്രിത്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയത് , താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം എഴു ദിവസം കഴിഞ്ഞു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് നെഗറ്റീവായത്. എങ്കിലും അടുത്ത ഏഴ് ദിവസങ്ങൾ കൂടി താരം ക്വാറന്റൈനില്‍ തുടരും. ഒക്ടോബര് 7 നു ആണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും കൃത്യമായും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ഷൂട്ടിങ് നടന്നിരുന്നതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ ഇരുവർക്കും വൈറസ് ബാധ എങ്ങനെ ഉണ്ടായി എന്ന് വ്യകതമല്ല