Saturday, December 14
BREAKING NEWS


Kerala News

‘സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം’: മന്ത്രി വി ശിവൻകുട്ടി
Kerala News, Sports

‘സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം’: മന്ത്രി വി ശിവൻകുട്ടി

കേരള സ്കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ല. ...
‘മലയാളി എഴുത്തുകാർ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവർ’; വീണ്ടും വിവാദ പരാമർശവുമായി ബി ജയമോഹൻ
Kerala News, Politics

‘മലയാളി എഴുത്തുകാർ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവർ’; വീണ്ടും വിവാദ പരാമർശവുമായി ബി ജയമോഹൻ

മലയാളി യുവാക്കളെ പെറുക്കി എന്ന് അധിക്ഷേപിച്ചതിന് പിന്നാലെ മലയാളി എഴുത്തുകാർക്കെതിരെയും സാഹിത്യകാരൻ ബി ജയമോഹൻ. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്ന് ആണ് പരാമർശം. ഷാർജ പുസ്തകോത്സവത്തിൽ മലയാളി യുവാക്കളെക്കുറിച്ചുള്ള പരമാർശം സംബന്ധിച്ച ചോദ്യത്തോട് ആണ് പ്രതികരണം. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ്. തമിഴ്നാട്ടുകാരെയും താൻ വിമശിച്ചിട്ടുണ്ടെന്നും ബി. ജയമോഹൻ പറഞ്ഞു. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ലെന്നും ജയമോഹൻ പറഞ്ഞു....
കോഴിക്കോട് വന്ദേഭാരത് ഇടിച്ച് ഒരാള്‍ മരിച്ചു
Death, Kerala News

കോഴിക്കോട് വന്ദേഭാരത് ഇടിച്ച് ഒരാള്‍ മരിച്ചു

ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് വന്ദേഭാരത് ഇടിച്ച് മരിച്ചത്. കേള്‍വിക്കുറവുള്ള ഹമീദ് വീട്ടില്‍ നിന്നിറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു. ...
ചിറ്റൂരിലെ കോൺഗ്രസ് നേതാവിനെ സ്പിരിറ്റുമായി പിടിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്
Kerala News, Politics

ചിറ്റൂരിലെ കോൺഗ്രസ് നേതാവിനെ സ്പിരിറ്റുമായി പിടിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്

ചിറ്റൂരിലെ കോൺഗ്രസ് നേതാവിനെ സ്പിരിറ്റുമായി പിടിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്. ഇതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറയട്ടെ, അതോ ഇതും സിപിഐഎം ഗൂഢാലോചനയാണോ?, കള്ളപ്പണം കൊണ്ടുവന്നതിന് പിറകെ വ്യാജ മദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ മുഖം വികൃതമാക്കുകയാണെന്നും മന്ത്രി പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചവർക്ക് ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ എന്തു പ്രയാസം എന്നായിരുന്നു മന്ത്രി എം ബി രാജേഷ്, രാഹുലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഐഎം ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ നടത്തിയ പ്രതികരണം. പത്തനംതിട്ടയാണ് വ്യാജ തിരിച്ചറിയൽ കാർഡിന്റെ പ്രഭവ കേന്ദ്രം.ഈ തിരഞ്ഞെടുപ്പിൽ പാലക്കാടും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത...
എലി ശല്യം മൂലം വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Death, Kerala News

എലി ശല്യം മൂലം വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയിൽ സ്കൂൾ വിദ്യാർത്ഥിനി വിഷം ചേർത്ത് വച്ച തേങ്ങകഷ്ണം കഴിച്ചതിനെ തുടർന്ന് മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് തേങ്ങകഷ്ണം വെച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും....
വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്, മത വികാരം വൃണപ്പെടുത്തിയെന്ന് പരാതി
Kerala News

വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്, മത വികാരം വൃണപ്പെടുത്തിയെന്ന് പരാതി

വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കെ പി സി സി മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയത്. സുരേഷ് ഗോപി മത വികാരം വൃണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു കേന്ദ്ര മന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞതെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമ്മില്‍ തല്ലിക്കാനാണ് നീക്കമെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കുന്ന തന്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു. ...
പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്ന് പിപി ദിവ്യ; പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പ്
Kerala News, Politics

പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്ന് പിപി ദിവ്യ; പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂര്‍: പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്‍റേതെന്ന പേരിൽ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്‍റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കി. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നുമുള്ല അതൃപ്തി ദിവ്യ...
മോഷ്ടിച്ച ബൈക്കിലെത്തും, വാതിൽ കുത്തിത്തുറന്ന് മോഷ്ടിക്കും; ആർഭാട ജീവിതം നയിക്കുന്നതിനിടെ പ്രതി പിടിയിൽ
Kerala News, News

മോഷ്ടിച്ച ബൈക്കിലെത്തും, വാതിൽ കുത്തിത്തുറന്ന് മോഷ്ടിക്കും; ആർഭാട ജീവിതം നയിക്കുന്നതിനിടെ പ്രതി പിടിയിൽ

ആലപ്പുഴ: ആളില്ലാത്ത വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിവന്നിരുന്ന ഭരണിക്കാവ് ഓലകെട്ടിയമ്പലം അരുൺ നിവാസിൽ അരുൺ സോമൻ (36) അറസ്റ്റിലായി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നിരവധി വീടുകളുടെ വാതിൽ തകർത്ത് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. മാവേലിക്കര മേഖലയിൽ പല്ലാരിമംഗലം, വാത്തികുളം, ഓലകെട്ടിയമ്പലം, പോനകം, ഉമ്പർനാട് പ്രദേശങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. വാത്തികുളം ഷിബു ഭവനത്തിൽ കുഞ്ഞുമോന്റെ ബൈക്ക് മോഷ്ടിച്ച ശേഷം അതിലായിരുന്നു മോഷണം. രാത്രികാലങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിലെത്തി സി.സി.ടി.വി. ക്യാമറകൾ തകർത്ത ശേഷം സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്തു കൊണ്ടുപോകുന്നത് പ്രതിയുടെ മോഷണരീതി ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറത്തികാട് വാത്തികുളം സ്വദേശിയുടെ വീട് കുത്തിത്തുറന്ന് സ്വർണവള, ലാപ്ടോപ്, വാച്ചുകൾ തുടങ്ങിയവയും ഇതേ സ്ഥലത്ത് നിന്ന് രണ്ട് വീടുകളിലെ സി.സി.ടി.വി ക്യാമറ...
‘നാട് വിട്ടത് മാനസിക പ്രയാസം മൂലം’; കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി
Kerala News

‘നാട് വിട്ടത് മാനസിക പ്രയാസം മൂലം’; കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസംമൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ചാലിബിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ബുധനാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസിൽ നിന്നിറങ്ങുന്നത്. അപ്പോൾ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയിൽ ഒരു പരിശോധന നടത്താൻ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. 12 മണിയോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ ചാലിബ് ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുക്കുകയായിരുന്നു. കാണാതായതിന് പിന്നാലെ ചാലിബിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടൻ തന്നെ വീട്ടി...
തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും
Kerala News, News

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം. തലസ്ഥാന ന​ഗരിയിലെ ജലവിതരണത്തിൽ ഇടക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്, ഇത് വിവാദങ്ങളിലേക്കും വഴിവെക്കാറുണ്ട്....
error: Content is protected !!