ഷോർട്ട് ഫിലിമുകളിലൂടെയും സൂപ്പർ ഹിറ്റുകളായ കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളിലൂടെയും സുപരിചിതനായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധീരൻ’. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പനിച്ചയത്ത് ആരംഭിച്ചു. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശിഷ്യന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ പൂജയിൽ അമൽ നീരദ് എത്തിയിരുന്നു.
സൂപ്പർ ഹിറ്റായി മാറിയ ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.