
Amal Neerad team അമൽ നീരദ് സംവിധാനത്തിൽ ബിലാൽ എത്തുമെന്ന വാർത്തക്ക് ശേഷം ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ പിന്നീട് ബിലാലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും വന്നിരുന്നില്ല.
Also Read : https://panchayathuvartha.com/kerala-fights-nipah-virus-again-what-are-signs-and-symptoms-how-to-prevent-it/
ഇപ്പോഴിതാ അമൽ നീരദിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്.
കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആക്ഷൻ സസ്പെൻസ് ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ ഷറഫുദ്ദീൻ, ജ്യോതിർമയി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കും.