Friday, February 14
BREAKING NEWS


സിനിമ ഇറങ്ങി 10 ദിവസത്തിനുള്ളില്‍ 50 കോടി കളക്ഷനോ? അപ്പോള്‍ നികുതി അടക്കാതെ ഞങ്ങളെ പറ്റിക്കാന്‍ നോക്കുവാണോ? ജനങ്ങളെ കള്ളക്കണക്ക് കാണിച്ച് തീയേറ്ററില്‍ എത്തിക്കാന്‍ നോക്കി; ആദായ നികുതി ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുലിവാലായി തള്ളി മറിച്ചതൊക്കെ.. ആദായ നികുതി തട്ടിപ്പില്‍ പെട്ട മലയാള സിനിമ നിര്‍മാതാക്കളില്‍ ചിലര്‍ ഇതാ….!

By sanjaynambiar


തിരുവനന്തപുരം: Income Tax ആദായ നികുതി വകുപ്പ് മലയാള സിനിമാ മേഖലയിലെ മുന്‍നിര താരങ്ങള്‍ നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കുന്നു.

ചില താരങ്ങളും ചില നിര്‍മാതാക്കളും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍, സിനിമയ്ക്ക് പുറമെ ഉള്ള വരുമാനം, വിദേശത്തെ നിക്ഷേപം, മുമ്ബ് സമര്‍പ്പിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍ ഇവയെല്ലാം പരിശോധിക്കുന്നുണ്ട്. നടന്‍ മോഹന്‍ലാലിന്‍റെ മൊഴി ആദായനികുതി വകുപ്പ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

താരത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ നിര്‍മാതാവുമായ ആന്റണി പെരുമ്ബാവൂരുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ വ്യക്തത വരുത്താനായിരുന്നു ഇതെന്നാണ് സൂചന.

സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ കളക്ഷന്‍ അന്‍പതും എഴുപതും കോടി നേടിയെന്ന് ചില നി‍ര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുന്‍നി‍ര്‍ത്തിയാണ് പ്രധാനമായും അന്വേഷണം.

  • നടന്‍ മോഹന്‍ലാലിന്‍്റെ വീട്ടിലെത്തി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു

നൂറു മുതല്‍ ഇരുനൂറു വരെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ അധികം ആളില്ലാത്ത അവസ്ഥയിലും പത്തോ ഇരുപതോ ദിവസം കൊണ്ട് 50 കോടി നേടുന്ന കണക്കുകള്‍ ആദായ നികുതി വകുപ്പിന് സംശയം ഉളവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബ‍ര്‍ 15 മുതലാണ് മലയാള സിനിമാ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

  • അന്നത്തെ പരിശോധനയില്‍ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് തിരിച്ചറിഞ്ഞതായും 70 കോടിയിലേറെ നികുതി വെട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്.

പ്രമുഖ താരങ്ങള്‍ അടക്കമുളളവര്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. ചില താരങ്ങളും നിര്‍മാതാക്കളും യു എ ഇ , ഖത്ത‍ര്‍ കേന്ദീകരിച്ച്‌ വന്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തി.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ആന്‍റണി പെരുമ്ബാവൂര്‍, ആന്‍റോ ജോസഫ്,ലിസ്റ്റിന്‍ സ്റ്റീഫന്‍, തുടങ്ങി മലയാള സിനിമാ മേഖലയില്‍ നി‍ര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്ബത്തിക ഇടപാടുകളിലും നി‍ര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു ഡിസംബറിലെ പരിശോധന.

ചില താരങ്ങളുടെ ബിനാമികളാണ് ചില നിര്‍മാതാക്കള്‍ എന്നും ആരോപണം ഉണ്ട്. ഇവര്‍ നിര്‍മിക്കുന്ന സിനിമകളുടെ ഓവര്‍സീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ കളളപ്പണ ഇടപാടെന്നാണ് സൂചന.

ഇവരില്‍ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്. ചില തമിഴ് സിനിമാ നിര്‍മാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയില്‍ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!