Wednesday, February 12
BREAKING NEWS


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയില്ല; നിര്‍ദേശം ഉപേക്ഷിച്ച് സര്‍ക്കാര്‍.

By sanjaynambiar

തിരുവനന്തപുരം: Government Officers നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയില്ല. ഈ നിര്‍ദ്ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാരില്‍ ധാരണയായി.

അവധി വിഷയത്തില്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാന്‍ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

എന്‍.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു.

നാലാം ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച് ആദ്യം സംഘടനകളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകളിലൊന്നും തീരുമാനമായില്ല.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സി.പി.എം അനുകൂല സംഘടനയായ എന്‍.ജി.ഒ യൂണിയനും നാലാം ശനിയാഴ്ച അവധി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇതോടെയാണ് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറിയത്. എന്നാല്‍ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല.

കാഷ്വല്‍ ലീവ് നിലവിലുള്ള 20 ദിവസത്തില്‍ നിന്ന് 15 ദിവസമായി കുറയ്ക്കാനും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 എന്നതില്‍ നിന്നും 10 മുതല്‍ 5.15 വരെയും ആക്കാനും നാലാം ശനി അവധിയാക്കാനുമായിരുന്നു നിര്‍ദ്ദേശം.

അവധി ദിനങ്ങള്‍ കുറയ്ക്കുന്നതിനെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തപ്പോള്‍ സി.പി.എം അനുകൂല സംഘടനകള്‍ രണ്ട് വ്യവസ്ഥകളോടും അനുഭാവം കാണിച്ചില്ല.

അവധി ദിനങ്ങളുടെ എണ്ണം കുറയ്ക്കുന്നതില്‍ ചില ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും എന്‍.ജി.ഒ യൂണിയനും അവധി വേണ്ടെന്ന് തീരുമാനിച്ചതോടെ അവധിയില്‍ സര്‍ക്കാരിന് താത്പര്യമില്ലാതായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!