Friday, December 13
BREAKING NEWS


Local News

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി
Local News, Thrissur

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു....
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
Kozhikode, Local News

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് പിടിയിലായത്. ഗാന്ധി റോഡ് വച്ച് ധനേഷ് എന്ന വ്യക്തിയെ ആക്രമിച്ച കേസിലാണ് നിഖിലിനെ പൊലീസ് പിടി കൂടിയത്. വെള്ളയിൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പൊലീസിൻ്റെ രഹസ്യ അന്വേഷണത്തില്‍ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടുകയായിരുന്നു. തുടർന്ന് വെള്ളയില്‍ പൊലീസ് വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഞ്ചാവ് കേസിലും പ്രതിയാണ് നിഖിൽ. ...
അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര
Local News, News, Wayanad

അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര

തൃശൂർ: അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര. രാവിലെ പത്ത് മണിയോടെയായിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്. വിവരമറിഞ്ഞതോടെ നിരവധിപ്പേരാണ് ബീച്ചിലേക്ക് എത്തുന്നത്. ഞമ്മളെ  കടപ്പുറത്ത് ചാളച്ചാകര എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വാരിക്കൂട്ടാൻ ശ്രമിക്കുന്ന നാട്ടുകാരുടെ വീഡിയോ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തീരത്തേക്ക് ചാടി മറിഞ്ഞാണ് ചാള മീനുകൾ കൂട്ടത്തോടെ കരയ്ക്ക് അടിഞ്ഞത്. ആളുകൾ വലിയ ആഹ്ളാദത്തോടെ കൂട്ടമായെത്തി ചാളകളെ വാരിക്കൂട്ടുകയാണ്. നിരവധിപ്പേരാണ് ലൈവ് ചാള ചാകര വീട്ടിലെത്തിക്കാൻ ഇവിടേക്ക് എത്തുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസമാണ് ഇത്തരത്തിൽ വലിയ രീതിയിൽ മത്സ്യങ്ങളെ തീരത്തേക്ക് കൂട്ടമായി എത്താൻ പ്രേരിപ്പിക്കുന്നത്. പെട്ടന്ന് സമുദ്ര ജലത്തിൽ ഉണ്ടാകുന്ന ഓക്സിജൻ വ്യതിയാനമാണ് മത്സ്യങ്ങളെ ഇത്തരത്തിൽ കരയിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നുവെന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ ...
കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ.
Kollam, Local News

കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പഴയാറ്റിൻ കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അലി ഹസീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ അലി ഹസീം മോഷണത്തിന് വേണ്ടിയായിരുന്നു കൊല്ലത്ത് വാടക വീടെടുത്ത് താമസിച്ചത്. തട്ടാമല, മാടൻനട, പഴയാറ്റിൻ കുഴി എന്നിവിടങ്ങളിലെ നാലോളം ക്ഷേത്രങ്ങളിൽ പ്രതി കവർച്ച നടത്തി. ശ്രീകോവിലടക്കം കുത്തിതുറന്ന് സ്വർണ്ണവും നിലവിളക്കുകളും പാത്രങ്ങളും മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ മുതലുകൾ കൊല്ലം ജില്ലയിലെ വിവിധ ആക്രി വ്യാപാര സ്ഥാപനങ്ങളിൽ വിറ്റ ശേഷം എറണാകുളത്തേക്ക് കടക്കുന്നതായിരുന്നു അലി ഹസീമിന്റെ പതിവ്. ഒരേ ശൈലിയിലുള്ള മോഷണങ്ങൾ ആവർത്തിച്ചതോടെ ഇരവിപുരം പൊലീസ് പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു....
പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി
Local News, Malappuram

പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി

മലപ്പുറം: പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി - 46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചമ്രവട്ടം ജം​ഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എസ്.ഐമാരായ ആര്‍.യു. അരുണ്‍, എസ്. രാജേഷ്, എ.എസ്.ഐ. എലിസബത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍ വിശ്വന്‍, സജുകുമാര്‍, നാസര്‍, പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ...
വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 34 വർഷം തടവും
Alappuzha, Local News

വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 34 വർഷം തടവും

ചേർത്തല: വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ കുന്നത്ത് വീട്ടിൽ രോഹിത് വിശ്വമിനെയാണ് (അപ്പു-27) ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത വരുത്തിയ യുവാവ്, ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്നുറപ്പാക്കി വീട്ടിനുള്ളിൽ കയറി പെൺകുട്ടിയെ ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്നും മറ്റൊരു ദിവസം ഇതേ രീതിയിൽ അതിക്രമം ആവർത്തിച്ചു. പഠനത്തിൽ പിന്നോക്കം പോയ കുട്ടിയുടെ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗൺസിലിംഗ് നടത്തിയ അധ്യാപികയാണ് വിവരം പൊലീസിൽ അറിയിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറ...
തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം
Local News, Thrissur

തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്...
പോയാലി മലയില്‍ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യമാക്കണം
Local News

പോയാലി മലയില്‍ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യമാക്കണം

മുവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ പോയാലി മലയില്‍ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം. പായിപ്ര പഞ്ചായത്തിലെ 2,3 വാര്‍ഡുകളിലായി 16 ഏക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നതാണ് പോയാലി മല. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 600 അടിയോളം ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്. പ്രഭാതത്തില്‍ മഞ്ഞ് മൂടിയ മലയും വൈകുന്നേരം അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും സഹസികത ഇഷ്ടപ്പെടുന്ന നൂറ് കണക്കിന് ആളുകളാണ് വരുന്നത്. മലയുടെ മുകളില്‍ എത്തിയാല്‍ എല്ലാ ദിക്കുകളിലും പ്രകൃതിയുടെ മനോഹാരിത കാണുവാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. നല്ലൊരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയാല്‍ മൂന്നാറിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് ഇടതാവളമായി പോയാലി മലയെ മാറ്റിയെടുക്കുവാന്‍ സാധിക്കുമെന്ന്...
രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു
Accident, Death, Local News

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു.കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവേയാണ് അപകടം. കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു അപകടം....
കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
Local News

കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.

മൂവാറ്റുപുഴ : കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കൊച്ചി മധുര ദേശീയപാതയിലെ നഗരത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന സ്ഥലമാണ് കീച്ചേരിപ്പടി ജംഗ്ഷന്‍. രാത്രിയാകുന്നതോടെ ഇരുട്ടില്‍ ആകുന്ന ഇവിടെ അപകടങ്ങളും ഏറെയായിരുന്നു. കെഎസ്ഇബിയുടെ പോസ്റ്റില്‍ നിന്നുള്ള പരിമിതമായ വെളിച്ചം മാത്രമായിരുന്നു ഇവിടെ ആശ്രയം. ഈ സാഹചര്യത്തിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന വാര്‍ഡ് കൗണ്‍സിലറുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥന മാനിച്ച് എംഎല്‍എ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5,13,000 രൂപ ചിലവില്‍ 6 ലൈറ്റുകളുടെ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കൂടുതല്‍ പ്രദേശത്തേക്ക് വെളിച്ചം എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെയേറെ ഉയരത്തിലാണ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഹൈമാസ്റ്റ...
error: Content is protected !!