Friday, December 13
BREAKING NEWS


തദ്ദേശ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

By sanjaynambiar

ഉദ്യോഗസ്ഥര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ തിക്കുംതിരക്കും രൂപപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സാമഗ്രി വിതരണത്തിലും കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണം, ജാഗ്രതകുറവ് പാടില്ലെന്നും മന്ത്രി പറഞ്ഞു. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് സാമൂഹിക അകലം പാലിക്കാനായില്ല.

കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥരില്ലായിരുന്നു. എന്നാല്‍ തുടക്കത്തിലെ തിരക്ക് മാത്രമാണെന്ന് സബ് കളക്ടര്‍ വിശദീകരിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണമുണ്ട്.

പെട്ടെന്ന് തന്നെ ജീവനക്കാരെ ബൂത്തിലേക്ക് വിടാനാണ് ശ്രമമെന്നും സബ് കളക്ടര്‍ എം എസ് മാധവിക്കുട്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!