വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന ഇന്ന് മുതല്‍; പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയേക്കും
ചൈനയില്‍ അതിവേഗം കൊറോണ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കുന്നു.
ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാന്‍ ആണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിങ്ങും നടത്തും.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ ഇന്ന് മുതല്‍ പരിശോധന നടത്തും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട...