രാജ്യത്ത് 24337പേർക്ക് കൂടി പുതിയതായി കോവിഡ് രോഗം ബാധിച്ചതോടെ 1,00,55,560 ആയി. 9,606,111 പേർ രോഗമുക്തി നേടി.24 മണിക്കൂറിനിടെ മരിച്ചത് 333 പേരാണ്. കോവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ കേന്ദ്ര കോവിഡ് നിരീക്ഷണം സമിതിയുടെ യോഗം ഇന്ന് ചേരും.
രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.