Thursday, December 12
BREAKING NEWS


മോഹൻലാൽ ചിത്രത്തിൽ അരവിദ് സ്വാമിയും പൃഥ്വിരാജും ? ആവേശത്തിൽ ആരാധകർ Mohanlal

By sanjaynambiar

Mohanlal മോഹൻലാലിനെ നായകനാക്കി സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത് . ചിത്രത്തില്‍ പൃഥ്വിരാജും അരവിന്ദ് സ്വാമിയും ഭാഗമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ വെച്ച്‌ ചിത്രീകരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് മാസം ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജ് പ്രൊഡഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Also Read: https://panchayathuvartha.com/asian-games-india-beat-sri-lanka-to-win-gold-in-womens-cricket-final/

നീണ്ട ഇടവേളയ്‌ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു വരുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകരും.

അതേസമയം മോഹൻലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. പ്രിയ മണിയാണ് ചിത്രത്തിൽ നായിക. സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, അനശ്വര രാജൻ, ശാന്തി മായദേവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!