Kerala Bank കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ നീക്കം. കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും.
കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായതെന്ന് സൂചന.
കരുവന്നൂരിലെ സുരക്ഷിതമായ ലോണുകൾ കേരള ബാങ്കിന് കൈമാറും. അതിലൂടെ കൂടുതൽ പണം കണ്ടെത്താനാണ് നീക്കം. ലോൺ ടേക്ക്ഓവർ ചെയ്യുന്നതോടെ ബാങ്കിൽ നിന്നും വിതരണം ചെയ്ത പണം വലിയ തുകയായി മടങ്ങിയെത്തും. നിക്ഷേപകരുടെ 50% തുക വരുന്നയാഴ്ച തന്നെ മടക്കി നൽകാൻ നീക്കം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പ് എം കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്.
Also Read : https://panchayathuvartha.com/kitex-garments-the-one-in-telangana-will-be-the-longest-factory-in-the-world/
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി