Wednesday, February 5
BREAKING NEWS


ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി

By sanjaynambiar

പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഈക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ കൈവശമുള്ള ബിപിസിഎൽ ന്റെ 53 ശതമാനം ഓഹരി വിൽക്കാൻ ആണ് തീരുമാനം.

Lpg price july 2020, slight price hike this month |പാചക വാതക വിലയിൽ നേരിയ  വർദ്ധനവ്; ജൂലൈയിലെ വില അറിയാം - Malayalam Goodreturns

ബിപിസിഎൽ ന്റെ ഭൂരിപക്ഷം ഓഹരികൾ കൈയാളുന്ന സ്ഥാപനത്തിന് രാജ്യത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 22 ശതമാനം വിഹിതം ലഭിക്കും.

കമ്പനിയുടെ ഉടമസ്ഥ അവകാശം പാചക വാതക സബ്സിഡി ഉപഭോക്താക്കൾക്ക് കൈമാറുന്നതിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ പ്രതിവർഷം ഒരു കുടുംബത്തിന് 12 പാചക വാതക സിലിണ്ടറുകൾ ആണ് സബ്സിഡി നല്കുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. സബ്സിഡി മുൻകൂറായി ആണ് നല്കുന്നത്. ഇതുപയോഗിച്ച് സിലിണ്ടർ വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!