Thursday, December 19
BREAKING NEWS


കെഎസ്എഫ്ഇ വിവാദം: പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്; ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍

By sanjaynambiar

കെഎസ്എഫ്ഇ വിഷയം പാര്‍ട്ടി ചെര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എന്താണ് നടന്നതെന്ന് പാര്‍ട്ടി പരിശോധിക്കും. അതിന് ശേഷം അഭിപ്രായം പറയുമെന്ന് എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെന്നും അത് പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്എഫ്ഇ നല്ല രീതിയില്‍ കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ വിഷയത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ ഉണ്ടാവുയെന്നും ഇരയായ ആള്‍ പറഞ്ഞാണ് പ്രധാനമെന്നും വിജയരാഘവന്‍ പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ ഉണ്ടാവുയെന്നും ഇരയായ ആള്‍ പറഞ്ഞാണ് പ്രധാനമെന്നും വിജയരാഘവന്‍ പറഞ്ഞു. കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം കേന്ദ്രം പുറത്തു വിടുന്നില്ല. കര്‍ഷകനായി ജീവിക്കാനാവുന്നില്ല. വിദേശ കുത്തകകള്‍ക്ക് അനുകൂലമായ നിയമാണ് കേന്ദ്രം പാസാക്കിയതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. നിരവധി സ്ഥലങ്ങളില്‍ ബിജെപിയുമായി ധാരണഉണ്ടാക്കി. ഇത് അപകടകരമായ രാഷ്ട്രീയമാണ്. വിചിത്രമായ ഈ നിലപാട് ദേശീയ തലത്തില്‍ എങ്ങനെ ബാധിക്കും എന്ന് സംസ്ഥാന നേതൃത്വം ചിന്തിക്കുന്നില്ല.

ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ്ഉണ്ടാക്കിയ സഖ്യത്തിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!