ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന് ,സഞ്ജു കളിക്കുമോ?
കാന്‍ബറ: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കമാവും. .ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 ഇന്ന് ഉച്ചക്ക് 1.40ന് മാനുക ഓവലിലാണ് മത്സരം. ഏകദിന പരമ്ബര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ടി-20 പരമ്ബര വിജയിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അവസാന ഏകദിനത്തില്‍ വിജയിച്ചതിന്‍്റെ ആത്മവിശ്വാസവും ഇന്ത്യക്ക് ഉണ്ട്.
അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20യും
ടോപ്പ് ഓര്‍ഡറില്‍ ധവാനൊപ്പം രാഹുലാവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അഞ്ചാം നമ്ബരില്‍ മനീഷ് പാണ്ഡെയോ സഞ്ജുവോ എന്നത് കണ്ടറിയേണ്ടതാണ്. രവീന്ദ്ര ജഡേജ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നീ താരങ്ങളുടെ ഫിനിഷിംഗ് കരുത്തിലാണ് ഇന്ത്യയുടെ ടോട്ടല്‍ നിര്‍ണയിക്കപ്പെടുക. ലോവര്‍ ഓര്‍ഡറില്‍ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇരുവരും ഏകദിന മത്സരങ്ങളില്‍ അത് തെളിയിച്ചതാണ്. ജഡേജയെ മാറ്റി വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സുന്ദറിന്‍്റെ ശരാശരി ബാറ്റിംഗ് സ്കില്‍ ജഡേജയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ബുംറയ്ക്കൊപ്പം ദീപക് ചഹാറും നടരാജനും ഫൈനല്‍ ഇലവനിലെത്താനാണ് സാധ്യത. ഷമിക്ക് വിശ്രമം അനുവദിച്ചേക്കും.
മനൂക ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരം സോണി സിക്‌സ്, സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്.ഡി. എന്നീ ചാനലുകളിലും ഓണ്‍ലൈനായി സോണി ലിവിലും തത്സമയം കാണാം
മൂന്നാം ഏകദിനം നടന്ന മനൂക ഓവലിലാണു മത്സരം. ഇവിടെ ഒരു രാജ്യാന്തര ട്വന്റി20 മാത്രമാണു നടന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയും പാകിസ്‌താനും തമ്മില്‍ നടന്ന ട്വന്റി20 പരമ്ബരയിലെ ഒരു മത്സരമാണ് ഇവിടെ നടന്നത്. പാകിസ്‌താന്‍ മുന്നോട്ടുവച്ച 151 റണ്ണിന്റെ ലക്ഷ്യം ഓസീസ് അനായാസം മറികടന്നു.
കാന്‍ബറയിലെ കാലാവസ്‌ഥ മത്സരത്തിന് അനുകൂലമാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇതുവരെ 29 ട്വന്റി20 കള്‍ കളിച്ചു. 11 മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്കാണു മുന്‍തൂക്കം. അവസാനം നടന്ന പരമ്ബര ഓസ്‌ട്രേലിയ 2-0 ത്തിനു സ്വന്തമാക്കിയിരുന്നു. ഓസീസ് ഡേവിഡ് വാര്‍ണര്‍, പാറ്റ് കുമ്മിന്‍സ് എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു.
വിക്കറ്റ് കീപ്പര്‍ മാത്യു വേഡിനെ സ്‌പെഷലിസ്‌റ്റ് ബാറ്റസ്‌മാനായി കളിപ്പിക്കും. ഇന്ത്യന്‍ നിരയില്‍ ലോകേഷ് രാഹുലിനെ വിക്കറ്റ് കീപ്പറാക്കി നിലനിര്‍ത്താനാണു സാധ്യത. മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനം തങ്കവേലു നടരാജന് ട്വന്റി20 യിലെ അരങ്ങേറ്റത്തിനും വഴിയായി.
സാധ്യതാ ടീം: ഇന്ത്യ- ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി (നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദീപക് ചാഹാര്‍, ടി. നടരാജന്‍, ജസ്‌പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹാല്‍/ കുല്‍ദീപ് യാദവ്
സാധ്യതാ ടീം: ഓസ്‌ട്രേലിയ- ആരണ്‍ ഫിഞ്ച് (നായകന്‍), മാത്യു വേഡ്, സ്‌റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മൊയ്‌സസ് ഹെന്റിക്വസ്, അലക്‌സ് കാരി, ആഷ്‌ടണ്‍ ആഗര്‍, സീന്‍ ആബട്ട്, ആന്‍ഡ്രൂ ടൈ/ മിച്ചല്‍ സ്‌റ്റാര്‍ക്, ആഡം സാംപ, ജോഷ് ഹാസില്‍വുഡ്.