5 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച്ചത്തെ ഭാരത് ബന്ദ് വോട്ടെടുപ്പിനെ ബാധിക്കില്ല.
രാഷ്ട്രിയ കക്ഷികള്‍ കേരളത്തില്‍ ബന്ദ് ഒഴിവാക്കി വോട്ടെടുപ്പില്‍ സഹകരിക്കും.തിരഞ്ഞെടുപ്പ് സമയത്തിലോ ക്രമികരണത്തിലോ മാറ്റമുണ്ടാകില്ല.
ഇന്ത്യയിൽ ഡിസംബർ എട്ടിന് കിസാൻ മുക്തി മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ഇന്നലത്തെ യോഗത്തിലും ആവശ്യപ്പെട്ടു. നാളെ രാജ്യവ്യാപകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കും.