വാക്സിൻ ലഭിച്ചവരിൽ എച്ച് ഐ വി പോസിറ്റീവ് ഫലം കാണിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ നിർമിച്ച വാക്സിൻ പരീക്ഷണം നിർത്തി വെച്ചു. ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയും സിഎസ്എല്ലും ചേർന്ന് നിർമ്മിച്ച വാക്സിൻ കോവിഡ് പ്രതിരോധത്തിന് ഉത്തമമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. 216പേരിൽ പരീക്ഷണം നടത്തിയെന്നും ആർക്കും ശരീരത്തിൽ ഒരു കുഴപ്പവും ഇല്ലെന്നും കമ്പനി പറഞ്ഞു.
വാക്സിൻ ശരീരത്തിലെ ആന്റിബോഡികൾ എച്ച് ഐ വി പരിശോധന ബാധിക്കുന്നതു കൊണ്ട് ഫലം കാണിക്കുന്നത് തെറ്റായി കാണിക്കുന്നത് കൊണ്ട് പരീക്ഷണം അവസാനിപ്പിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.