Tuesday, November 19
BREAKING NEWS


പ്രദീപിന്റെ മരണം കൊലപാതകം ??

By sanjaynambiar

സംശയം ഉണർത്തി സാഹചര്യ തെളിവുകൾ; വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : തിങ്കളാഴ്ച വൈകിട്ട് നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് അന്തരിച്ചത്. ജയ്‌ഹിന്ദ്‌ ,കൈരളി , മീഡിയവൺ, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രദ്ധയനായ വാർത്ത അവതാരകനായിരുന്നു പ്രദീപ്. ഭരണകക്ഷിയെ പലപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്നു പ്രദീപ് ഒരു ഓൺലൈൻ മാധ്യമത്തിലായിരുന്നു ജോലി ചെയ്തിരുന്നത് . ഓഫീസിൽ നിന്നും മടങ്ങും വഴിയാണ് അപകടം സംഭവിക്കുന്നതും .വാർത്ത അവതരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന പ്രദീപിന് ശത്രുക്കൾ ഏറെയായിരുന്നു. ഇക്കാരണത്താൽ തന്നെ അപകടം കൊലപാതകമാണെന്ന സംശയത്തിൽ ആണ് പോലീസും.

അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല

യൂട്യൂബിലെയും സൂപ്പർ അവതാരകൻ ആയ പ്രദീപിനെ ഇടിച്ച് വീഴ്ത്തിയത് ഒരു ടിപ്പർ ലോറിയാണെന്നാണ് സൂചന .അപകട സമയത്ത് മൂന്നു ടിപ്പർ ലോറികളാണ് അതുവഴി കടന്നു പോയതും . അപകടത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചനയിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. .തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ആണ് കേസ് അന്വേഷിക്കുന്നത്.

പ്രദീപിനെ പിന്തുടർന്നെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല.പരുക്കേറ്റു കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കുന്നത്.അപകടം ഉണ്ടാക്കിയ വാഹനം ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുമില്ല.

ഉന്നതതല അന്വേഷണം വേണം

 സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണം . സത്യാവസ്ഥകൾ പുറത്ത് കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!