പിപിഇ കിറ്റ് അണിഞ്ഞ ജീവനക്കാർ സി.എഫ്എൽ.ടി.സി യിൽ കൊടി വീശുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നു
കൊച്ചി: കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗര സഭയിൽ വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്.വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ലക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷാവീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുന്‍വശത്തെ ചുവരിലൂടെ താഴേക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്‌ലക്‌സാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സിപിഎം പരാതിയെ തുടർന്ന് പോലീസ് കേസും എടുത്തു.
എന്നാൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന സ്ഥിതിയാണ് ഇടത് മുന്നണിക്കും കോൺഗ്രെസ്സിനെന്നും ബിജെപി കടന്നാക്രമിച്ചു.ഇത്തവണ 28 സീറ്റുകളാണ് എന്‍.ഡി.എ ഇവിടെ നേടിയത്. യു.ഡി.എഫിന് 14 സീറ്റുകളും, എല്‍.ഡി.എഫിന് ഏഴ് സീറ്റുകളുമാണുള്ളത്. ബിജെപിയുടെ ഫ്ളക്സ് വിവാദത്തിനു മറുപടിയുമായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് പിപിഇ കിട്ടണിഞ്ഞ രണ്ടുപേർ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിനു മുകളിൽ കയറി നിന്ന് ചെഗുവേരയുടെ ചിത്രം പതിപ്പിച്ച കൊടി വീശുന്ന ഫോട്ടോ ആണ് .കൊല്ലം ചവറ ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാണെന്ന് ചിത്രത്തിൽ നിന്നും വ്യക്തം. കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഹീന പ്രവർത്തികൾ
നാടിനു ഗുണം ചെയ്യുന്നവയാണോ എന്ന ചോദ്യത്തോടെയയാണ് ചിത്രം പ്രചരിക്കുന്നത്.എന്നാൽ ചിത്രം ഫോട്ടോഷോപ്പ് ആണെന്ന വാദവുമായി ഇടതുപക്ഷ അനുകൂലികളും രംഗത്ത് വന്നിട്ടുണ്ട് .പാലക്കാട്ടെ ഫ്ളക്സ് ഒരു സൈബർ യുദ്ധത്തിന് തന്നെയാണ് കാരണമായിരിക്കുന്നത്