Thursday, November 21
BREAKING NEWS


‘തുടര്‍ഭരണത്തിന് സാധ്യത’യെന്ന് സിപിഎം, കിറ്റ് വിതരണം തുടരും, ബിജെപി വളര്‍ച്ച പരിശോധിക്കും

By sanjaynambiar

കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പ്രളയകാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനയുള്‍പ്പടെയുള്ള കാര്യങ്ങളും തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്‌തെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സൗജന്യകിറ്റ് വിതരണം തുടരാനും ധാരണയായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബര്‍ 22 മുതല്‍ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയം പാര്‍ട്ടിക്ക് ഊര്‍ജമാവുകയും ചെയ്യും.

അതേസമയം, നഗരമേഖലകളില്‍ ബിജെപിയുടെ കടന്നുകയറ്റത്തില്‍ ഗൗരതവതരമായ പരിശോധന വേണമെന്ന് സിപിഎം വിലയിരുത്തി. ബിജെപി എങ്ങനെ നഗരകേന്ദ്രീകൃതവോട്ടുകള്‍ പിടിച്ചെടുത്തുവെന്ന് വിലയിരുത്തും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ടതും അന്വേഷണം നടത്തിയതും രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന കാര്യം ജനങ്ങളബോധ്യപ്പെടുത്താനായെന്നും സിപിഎം വിലയിരുത്തുന്നു.

സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ തുടര്‍ നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സിപിഎം നേതൃയോഗത്തിന്  പിന്നാലെ വൈകിട്ട് ഇടത് മുന്നണി യോഗവും എ കെ ജി സെന്ററില്‍ ചേരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!