കൊല്ലം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും ഭിന്നതകള്‍ ശക്തമാവുന്നു. അഴിച്ചുപണി ആവശ്യപ്പെട്ട് പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു . കൊല്ലത്ത് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റര്‍ പതിപ്പിച്ചു. പാര്‍ട്ടിയെ ആര്‍എസ്‌എസിനു വിറ്റെന്നും വൈസ് പ്രസിഡന്റ് ആര്‍എസ്‌എസ് റിക്രൂട്ട് ഏജന്റാണെന്നുമാണ് രാജശേഖരനെതിരെ പോസ്റ്ററില്‍ ഉന്നയിക്കുന്ന ആക്ഷേപം.
പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെയും ഇന്നലെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. കെപിസിസി അദ്ധ്യക്ഷനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയുമെല്ലാം ഇത്തരത്തില്‍ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. .