Wednesday, February 5
BREAKING NEWS


സംസ്‌ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് സമാപനമാകും. തൃശൂരില്‍ പുലികളി പുരോഗമിക്കുന്നു Thrissur Onam

By sanjaynambiar

Thrissur Onam

സംസ്‌ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തിരുവനന്തപുരത്ത് സമാപനമാകും. വർണാഭമായ ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ്, മുഖ്യ കലാകാരന്മാർക്ക് നൽകുന്നതോടെ വാദ്യമേളത്തോടെ ഘോഷയാത്ര ആരംഭിക്കും.

കേന്ദ്ര, സംസ്‌ഥാന, സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ 60-ഓളം നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയിൽ അണിനിരക്കും.
ഹരിത ചട്ടം പൂർണമായും പാലിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്രയിൽ മൂവായിരത്തോളം കലാകാരൻമാർ പങ്കെടുക്കും.

വന്യതയുടെ താളത്തിൽ ചടുലമായ ചുവടുവച്ച് തൃശൂർ
നഗരത്തിൽ പുലികളിറങ്ങി. ആണ്‍പുലികളും പെണ്‍പുലികളുമായി ആകെ 250 പുലികളാണ് വര്‍ണ്ണകാഴ്ചയേകി ചുവടുകള്‍ വച്ച് മുന്നേറുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!