Wednesday, December 25
BREAKING NEWS


ആലുവ പീഡനം: ക്രിസ്റ്റിൻ രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും Christine Raj

By sanjaynambiar

Christine Raj ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി തിരുവനന്തപുരം ചെങ്കല്‍ വഞ്ചിക്കുഴി കടപ്പുരക്കല്‍ പുത്തൻവീട്ടില്‍ ക്രിസ്റ്റിൻ രാജിനെ തിങ്കളാഴ്ച എറണാകുളം പോക്സോ കോടതിയില്‍ ഹാജരാക്കും.

പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് പോലീസ് അപേക്ഷിക്കുന്നത്.

Also Read : https://panchayathuvartha.com/basil-josephs-next-film-with-ranveer-dhyan-are-you-strong/

സംഭവത്തില്‍, പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത രണ്ട് മറുനാടൻ തൊഴിലാളികളില്‍ ഒരാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. പശ്ചിമ ബംഗാള്‍ സ്വദേശി മുഷ്താഖിനെയാണ് പോലീസ് രണ്ടാം പ്രതിയാക്കുന്നത്.

ക്രിസ്റ്റിൻ രാജ് മോഷ്ടിച്ചു കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകള്‍ വില്‍ക്കുക, മോഷണത്തിന് കൂട്ടു നില്‍ക്കുക, മോഷണത്തിന് പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേയുള്ളത്. പ്രതിയുമായി ഇയാള്‍ക്ക് നിരന്തര ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read : https://panchayathuvartha.com/excise-onam-special-drive-10469-cases-drugs-worth-3-25-crore-seized/

പീഡനത്തിനിരയായ കുട്ടിയുടെ വീടിന് സമീപമാണ് ഈ മറുനാടൻ തൊഴിലാളി താമസിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മുഖ്യപ്രതിയായ ക്രിസ്റ്റിൻ രാജിനേയും മറുനാടൻ തൊഴിലാളിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!