Sabarimala 1199 എംഇ ശബരിമല–മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖം സെപ്റ്റംബര്‍ 14 ,15 തീയതികളിലായി തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും.
14 ന് ശബരിമലയിലെയും 15 ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുമുള്ള മേല്‍ശാന്തിമാരുടെ അഭിമുഖമാണ് നടക്കുക.
Also Read : https://panchayathuvartha.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/
ശബരിമല മേല്‍ശാന്തിയ്ക്ക് ആകെ 83 ഉം മാളികപ്പുറത്തേക്ക് ആകെ 54 ഉം അപേക്ഷകളാണ് ലഭിച്ചത്.സൂക്ഷ്മപരിശോധനയ്ക്കും രേഖാപരിശോധനയ്ക്കും വിജിലന്‍സ് അന്വേഷണത്തിനും ശേഷം വന്ന യോഗ്യതാ
പട്ടികയില്‍ ശബരിമലയിലേക്ക് ആകെ 51(അന്‍പത്തിയൊന്ന്) പേരും മാളികപ്പുറത്തേക്ക് 36 (മുപ്പത്തിയാറ്)ഉം പേര്‍ അഭിമുഖത്തിനായി യോഗ്യത നേടിയിട്ടുണ്ട്.
ഇന്‍റര്‍വ്യൂവിനു ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മേല്‍ശാന്തി
നറുക്കെടുപ്പിനായുള്ള അന്തിമപട്ടിക തയ്യാറാക്കും. തുലാമാസം ഒന്നിന് (ഒക്ടോബര്‍ 18 ന്) ശബരിമല ക്ഷേത്രനട തുറക്കുന്ന ദിവസം ശബരിമല ക്ഷേത്ര തിരുനടയിലും മാളികപ്പുറം ക്ഷേത്രനടയിലുമായി മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
Also Read : https://panchayathuvartha.com/ahammad-devarkovil-about-vizhinjam-port-construction/
നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ വിശ്ചികം ഒന്നിന് ശബരിമലയിലെത്തി സ്ഥാനം ഏറ്റെടുക്കും.14 നും 15 നും നടക്കുന്ന അഭിമുഖത്തിലേക്ക് യോഗ്യത നേടിയവരുടെ പട്ടിക www.travancoredevaswomboard.orgഎന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.