Wednesday, December 25
BREAKING NEWS


ഭര്‍ത്താവിന് വാസ്തുദോഷമെന്ന് സുഹൃത്തുക്കള്‍, പരിഹരിക്കാനായി 35കാരി ഭാര്യയെ ബലാത്സംഗത്തിനിരയാക്കി Rape

By sanjaynambiar

Rape ഭര്‍ത്താവിനുള്ള വാസ്തുദോഷം മാറ്റാനെന്ന പേരില്‍ 35കാരിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഖറിലാണ് സംഭവം.

സംഭവത്തില്‍ 5 പേരെ പൊലീസ് പിടികൂടി. 2018 മുതല്‍ വിവിധയിടങ്ങളില്‍ വച്ചാണ് ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ ബലാത്സംഗം നടന്നത്. ഭര്‍ത്താവിന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് പ്രതികള്‍. പീഡനത്തിന് പുറമേ ഇവര്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തു.

വീടിന് വാസ്തുദോഷമുണ്ടെന്നും ദൃഷ്ടിയുണ്ടെന്നും ഇത് ഭര്‍ത്താവിന് ആപത്തെന്നാണ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ദുര്‍മന്ത്രവാദത്തിന്റെ രൂപത്തില്‍ പരിഹാര ക്രിയ എന്ന നിലയില്‍ ഇത് ചെയ്തേ മതിയാവൂവെന്നും കുടുംബത്തില്‍ സമാധാനം പുലരാന്‍ ക്രിയ ചെയ്തേ പറ്റൂവെന്നും ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ സ്ത്രീയെ ധരിപ്പിക്കുകയായിരുന്നു.

പഞ്ചാമൃതം എന്ന പേരില്‍ ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കിയ ശേഷമായിരുന്നു ബലാത്സംഗം. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് സുഹൃത്തുക്കള്‍ സംഘമായും ഒറ്റയ്ക്കും വന്നായിരുന്നു പീഡനം.

Also Read : https://panchayathuvartha.com/asia-cup-2023-mohammed-siraj-gives-away-his-player-of-the-match-cash-prize-to-colombo-ground-staff/

യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും വിവിധ ക്രിയകളുടെ പേരിലും തട്ടിയെടുത്തു. 2019 ഓടെ പീഡനം വിവിധയിടങ്ങളിലേക്ക് എത്തിച്ചായി. കാന്തിവാലിയിലെ ഒരു ആശ്രമത്തിലെത്തിച്ചും പീഡിപ്പിച്ചതായാണ് പരാതി. 2 ലക്ഷം രൂപയിലധികം നല്‍കിയിട്ടും ക്രിയകള്‍ ഫലം കാണാതെയും വന്നതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പീഡനം, ബലാത്സംഗം, വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!