ദീപാവലി ആഘോഷവേളയില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് മധുര പലഹാരങ്ങള്‍.ഇന്ന് നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? അധികം പണിപ്പെടാതെ ബേക്കറികളില്‍ ലഭിക്കുന്ന പോലുള്ള ലഡു വീട്ടിലും തയാറാക്കാം.എങ്ങനെ എന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
കടലമാവ് – 1 കപ്പ്
വെള്ളം – മുക്കാല്‍ + മുക്കാല്‍ കപ്പ്
ഏലയ്ക്കാപൊടി – അര ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
പഞ്ചസാര – 1 കപ്പ്
കളര്‍
അണ്ടിപ്പരിപ്പ്
എണ്ണ
ഉണക്കമുന്തിരി
പൂന്ദി തയാറാക്കാനായി ഒരു പാത്രത്തില്‍ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് മുക്കാല്‍ കപ്പ് വെള്ളവും കളറിനു വേണ്ടി കുറച്ച് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.പൂന്ദി വറുക്കുന്നതിനായി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് പൂന്ദി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തില്‍ ഒഴിച്ച് വറുത്തെടുക്കുക.
രണ്ടാം ഘട്ടം
ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും മുക്കാല്‍ കപ്പ് വെള്ളവും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത തിളപ്പിക്കുക. നാലു മിനിറ്റ് വേവിച്ചതിന് ശേഷം തീ ഓഫ് ചെയ്ത് തയ്യാറാക്കി വച്ച പൂന്ദിയും നെയ്യും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറുതീയില്‍ 7-8 മിനിറ്റ് വേവിക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് അണ്ടിപ്പരിപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് ചെറുചൂടോടെ ഉരുട്ടി എടുക്കുക. ഉരുട്ടിയെടുത്ത് ലഡു തയാറാക്കിയ ശേഷം ഉണക്കമുന്തിരി കൂടി വയ്ക്കുക.