Monday, December 23
BREAKING NEWS


ബീറ്റ്റൂട്ടില്‍ ഉണ്ട് ഗുണങ്ങലേറെ

By sanjaynambiar

പോഷക കലവറയായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച്‌ അധികമൊന്നും ആര്‍ക്കും അറിയില്ല. ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് രക്തയോട്ടം വളരെയധികം മെച്ചപ്പെടുത്തും.

വൈറ്റമിന്‍ സി ഉളളതിനാല്‍ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും,ബീറ്റ്റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഉത്തമമാണ്.അയണിന്റെ കുറവുകാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം.

ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് മൂലം നിത്യവും ആഹാരത്തില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാണ്.

നിത്യേന ഡയറ്റില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകള്‍. കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്സിഡന്റുകള്‍ കൂടുതലായി കാണപ്പെടാറുണ്ട്.സൗന്ദര്യം കാത്തു സൂക്ഷിക്കാനും ബീറ്റ്റൂട്ട്ബീറ്റ് അത്യുത്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!