Wednesday, December 4
BREAKING NEWS


മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഇരട്ടി ഫലം തരും

By sanjaynambiar

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍ ഇതു മുളപ്പിച്ച്‌ ഉപയോഗിക്കുമ്ബോള്‍ ഇരട്ടി ഫലം നല്‍കുന്നു. രാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ചെറുപയര്‍ ശീലമാക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇതു കഴിക്കുന്നത് വഴി നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദത്തിന്‌ അത്യുത്തമാണ് ഇത്.മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എ കളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുകയും ചെയ്യുന്നു.

മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച്‌ പി എച്ച്‌ നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!