ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസം തന്നെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിവരികയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നാണ് യുപി പ...