Wednesday, March 4
BREAKING NEWS


Blog

നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ
Kerala News

നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ പറഞ്ഞത്. തമിഴ്നാട് വൈദ്യുതി വകുപ്പിൽ എഞ്ചിനിയർ ആയ പിറവന്തൂർ സ്വദേശി ബാബുവിൻ്റെ മകളായിരുന്നു മരിച്ച ശ്രുതി. സ്വകാര്യ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്നു ശ്രുതി. നാഗർകോവിൽ സ്വദേശി കാർത്തികുമായി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാർത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നൽകിയിരുന്നു. സ്തീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയാണ് ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം പോരടിച്ചിരുന്നു. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ചെ...
നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു
Kerala News

നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി കോളജ് അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് ചെമ്പകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർതൃമാതാവിന്റെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നായിരുന്നു ശ്രുതിയുടെ അവസാന സന്ദേശം. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ചെമ്പകവല്ലി നിർബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണിൽ ശബ്ദസന്ദേശം അയച്ച് ശ...
മലയാളത്തില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ കൂടി; ‘അഞ്ചാം നാൾ വെള്ളിയാഴ്ച’യുടെ ടൈറ്റിൽ പ്രകാശനം നടന്നു
Cinema

മലയാളത്തില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ കൂടി; ‘അഞ്ചാം നാൾ വെള്ളിയാഴ്ച’യുടെ ടൈറ്റിൽ പ്രകാശനം നടന്നു

കെ സി ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ശനിയാഴ്ച തിരുവനന്തപുരത്ത് നടന്നു. നിർമ്മാതാവ് ജി സുരേഷ് കുമാർ, ദിനേശ് പണിക്കർ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്നാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. ഭാരത് ഭവനിൽ തിരുവനന്തപുരം ഫിലിം ഫ്രെറ്റേണിറ്റിയും മ്യൂസിക്ക് ഫ്രെറ്റേണിറ്റിയും ചേർന്നു നടത്തിയ എം മണി അനുസ്മരണ ഗാനസ്മൃതി പരിപാടിക്കിടയിലായിരുന്നു ടൈറ്റിൽ ലോഞ്ച് നടന്നത്. സുരേഷ് കുമാർ, ദിനേശ് പണിക്കർ, പ്രമോദ് പയ്യന്നൂർ എന്നിവര്‍ക്കൊപ്പം ചടങ്ങിലെ മുഖ്യാതിഥിയും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേണിറ്റി ചെയർമാനുമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആശംസകൾ നേർന്നു സംസാരിച്ചു. കൊടൈക്കനാലിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയുടെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് അഞ്ചാം നാൾ വെള്ളിയാഴ്ച്ച. കെ സി ബിനുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം...
സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
Crime, Kerala News

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസിൽ നാല് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ പുത്തൻകണ്ടം സ്വദേശി പ്രനു ബാബു,വി ഷിജിൽ,മാവിലായി സ്വദേശി ആർ വി നിധീഷ്, പാനുണ്ട സ്വദേശി കെ ഉജേഷ് എന്നിവർക്ക് ജീവപര്യന്തം തടവും എൺപതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ മരിച്ച അഷ്‌റഫിന്റെ കുടുംബത്തിന് നൽകണം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2011 മെയ് 21 നാണ് കണ്ണൂർ, പിണറായി എരുവട്ടി സ്വദേശിയായ സി അഷ്‌റഫിനെ ആർഎസ്എസ് ബിജെപി പ്രവർത്തകർ അതിക്രൂരമായി കൊലപ്പെടുത്തുന്നത്....
സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു
Kerala News

സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

എറണാകുളം ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു.കൊടേക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തില്‍ അപകടത്തില്‍ പെട്ടത്. ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ് ജീവനക്കാരനും പരുക്ക്. പുലർച്ചെ ആറു മണിയോടെയാണ് അപകടം നടന്നത്. ഞാറക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചയോടെ ചെറായിയില്‍ വച്ച് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല....
വയനാട്ടിൽ എനിക്ക് ഒരു അമ്മയെ ലഭിച്ചു, ത്രേസ്യാമ്മയെ കണ്ടത് പറഞ്ഞ് പ്രിയങ്ക ഗാന്ധി
National, Politics

വയനാട്ടിൽ എനിക്ക് ഒരു അമ്മയെ ലഭിച്ചു, ത്രേസ്യാമ്മയെ കണ്ടത് പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്ടിലെത്തിയപ്പോൾ തനിക്ക് ഒരു അമ്മയെ ലഭിച്ചു ത്രേസ്യയെ കണ്ട അനുഭവം പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്തത് ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. നാമ നിർദേശ പത്രിക നൽകിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറുമെന്നും പ്രിയങ്ക പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും പ്രിയങ്ക ​ഗാന്ധി. പറഞ്ഞു. വയനാടിനുള്ളത് ഒത്തൊരുമയുടെ ചരിത്രം. നാട് ഇനിയും വികസിക്കേണ്ടതുണ്ട്. മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടില്ല. വയനാട്ടിലെ ജനങ്ങൾ പോരാട്ടത്തിന്റെ ചരിത്ര...
ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി
Local News, Thrissur

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു....
‘ഷാഫിയാണ് രാഹുൽ മാങ്കുട്ടത്തിന്റെ പേര് പറഞ്ഞത്; കത്ത് പുറത്തായതിൽ അന്വേഷണം നടത്തും’; കെ സുധാകരൻ
Kerala News

‘ഷാഫിയാണ് രാഹുൽ മാങ്കുട്ടത്തിന്റെ പേര് പറഞ്ഞത്; കത്ത് പുറത്തായതിൽ അന്വേഷണം നടത്തും’; കെ സുധാകരൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കത്ത് അയക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും പുറത്തായതാണ് കുഴപ്പമെന്നും കെ സുധാകരൻ‌ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. ഷാഫിയാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ പേര് പറഞ്ഞതെന്നും അതിനെന്താ തെറ്റെന്നും കെ സുധാകരൻ ചോദിച്ചു. പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് കോൺഗ്രസുകാരെന്ന് അദ്ദേഹം പറഞ്ഞു. മുരളീധരന്റെ പേരിനെക്കാൾ രാഹുലിന്റെ പേരാണ് ഉയർന്ന് വന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പല പേരുകളും കെപിസിസി ചർച്ച ചെയ്തിട്ടുണ്ട്. അതൊന്നും ഇപ്പോൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അതെല്ലാം പാർട്ടിക്കകത്തെ കാര്യമാണെന്ന് സുധാകരൻ പറഞ്ഞു. കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ കത്താണ് വിവാദമായത്. പാലക്കാട്‌ തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ വിട...
ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്; ‘ഡിഎംകെ ജനവിരുദ്ധ സർക്കാർ, ആശയപരമായി ബിജെപി എതിരാളി’
National, Politics

ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്; ‘ഡിഎംകെ ജനവിരുദ്ധ സർക്കാർ, ആശയപരമായി ബിജെപി എതിരാളി’

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡിഎംകെ സര്‍ക്കാര്‍ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബം. സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും പ്രസംഗത്തിൽ പരാമര്‍ശിച്ചുകൊണ്ട് താൻ വന്നത് തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും വിജയ് സൂചിപ്പിച്ചു. തന്‍റെ കരിയറിന്‍റെ ഉ...
തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം
Kerala News, Thiruvananthapuram

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മം​ഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മം​ഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്.  അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്. വൈകുന്നേരത്തോടെ കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മം​ഗലാപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ...
error: Content is protected !!