Wednesday, March 4
BREAKING NEWS


Blog

ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി
Entertainment, Entertainment News

ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി

ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി.ഡിസംബര്‍ 6 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരു ദിവസം നേരത്തേയെത്തും എന്നാണ് ഇപ്പോള്‍ റിലീസായിരിക്കുന്ന പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. പുക വലിച്ച്, കയ്യില്‍ റിവോള്‍വറുമായി നില്‍ക്കുന്ന അല്ലു അര്‍ജുന്റെ ചിത്രത്തിന്റെ ഒപ്പമാണ് ഡിസംബര്‍ 5 എന്ന പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രം ഒരു ദിവസമെങ്കിലും നേരത്തെ വരുന്നതിന്റെ സന്തോഷം ആഘോഷിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. റിലീസിന് മുന്നേ പുഷ്പ 2 1000 കോടിയുടെ പ്രീറിലീസ് ബിസിനസ്സ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ...
കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല
World

കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല

ടെഹ്റാൻ: കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല. ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന കരയുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ട് ഹിസ്ബുല്ല പുറത്തുവിട്ടു. ഈ ഏറ്റുമുട്ടലുകളിൽ ഇസ്രായേൽ സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഹിസ്ബുല്ലയുടെ ഓപ്പറേഷൻ റൂം അറിയിച്ചു. സൈനികരെ വധിച്ചതിന് പുറമെ ഇസ്രായേലിന്റെ സൈനിക ഉപകരണങ്ങളും വലിയ രീതിയിൽ നശിപ്പിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഇന്ന് തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമത്തിൽ ഇസ്രായേൽ സൈനികരുമായി കനത്ത ഏറ്റുമുട്ടൽ നടന്നതായി ഹിസ്ബുല്ല അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേലി ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഹിസ്ബുല്ലയുടെ പോരാളികൾ ഐത അൽ-ഷാബ് ഗ്രാമത്തിൽ ഇസ്രായേലുമായി കനത്ത ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ സൈനികരെ സഹായിക്കാൻ എത്തിയ ഒരു മെർക്കാവ ടാങ്ക് നശിപ്പിച്ചെന്നും നേരത്തെ...
എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം
Ernakulam, Kerala News

എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം

കൊച്ചി : എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.  കൊവിഡിൽ മടങ്ങി വന്ന പ്രവാസിയായ അജയന്റെ  കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. വീട്ടിൽ ആളില്ലാത്തതിനാൽ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളിൽ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും  പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടിൽ കയറാനാകാതെ പുറത്ത് നിൽക്കുകയാണ് കുട്ടികളടക്കം. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. ...
സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ്   അംഗീകാരം ലഭിച്ചു
Kerala News, News

സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്‌കോറും വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, 128 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ് അംഗീകാരത്തിന്...
രാമപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു
Kerala News

രാമപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. രാമപുരം ജംസ് കോളേജ് വിദ്യാർത്ഥി ഹസൻ ഫദലാണ് (19) മരിച്ചത്. വേങ്ങര കുരിയാട് സ്വദേശിയാണ് ഹസൽ ഫദൽ. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനും വിദ്യാർത്ഥിയുമായ ഇസ്മായിൽ ലബീബിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസൻ ഫദലിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും....
ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി
Ernakulam, Kerala News

ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി

കൊച്ചി: ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ദുബൈയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്....
മലയാള സിനിമക്ക് അഭിമാനം; ‘ഉള്ളൊഴുക്ക്’ ഓസ്‌കർ ലൈബ്രറിയിൽ
Cinema, Entertainment

മലയാള സിനിമക്ക് അഭിമാനം; ‘ഉള്ളൊഴുക്ക്’ ഓസ്‌കർ ലൈബ്രറിയിൽ

ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിസ്‌റ്റോ ടോമിയുടെ മലയാള ചിത്രം ‘ഉള്ളൊഴുക്ക്’ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആന്‍ഡ്‌ സയൻസ് ലൈബ്രറിയിൽ ഇടം നേടി. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്. ഈ വർഷം ജൂണ‍ില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിലൂടെ പാർവ്വതിയും ഉർവ്വശിയും മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച്ച വെച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സിനിമക്ക് ലഭിച്ചിട്ടുണ്ട് . ഉർവ്വശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ലോകത്തിലെ വിവിധ ഭാഷകളിലുള്ള മികച്ച സിനിമകളുടെ തിരക്കഥകൾ സൂക്ഷിക്കുന്ന ഈ ലൈബ്രറിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കി...
ലീഡറുടെ പേര് ഉയർത്തി കോൺഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം
Kerala News

ലീഡറുടെ പേര് ഉയർത്തി കോൺഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം

പാലക്കാട്: ലീഡറുടെ പേര് ഉയർത്തി കോൺഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം. നാമനിർദ്ദേശ പത്രിക സമ‍ർപ്പിക്കുന്നതിന് മുൻപ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ലീഡറെ അപമാനിച്ചയാളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് സിപിഎം ആരോപിച്ചു. പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് പോയപ്പോൾ കരുണാകരൻ്റെ കുടുംബത്തിന് നേരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. രാഹുൽ പാലക്കാട്ടെ സ്ഥാനാർത്ഥിയായതോടെ പദ്മജ വീണ്ടും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചയാളാണ് സ്ഥാനാർത്ഥിയെന്നായിരുന്നു വിമർശനം. ഈ വാ​ദം ഉപയോഗപ്പെടുത്തുകയാണ് സിപിഎം. പ്രത്രിക സമ‍ർപ്പണ ദിവസം കരുണാകന്‍റെ സ്മ‍‍തി മണ്ഡപത്തിലെത്തി പുഷ്പാർച്ഛന നടത്തി രാഹുലിനെതിരെ പ്രവർത്തകരുടെ വികാരം തിരിച്ചുവിടാനാണ് ഇടത് സ്ഥാന...
ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
National, News

ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

ഗ്രേറ്റർ നോയിഡ: ​ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നായ്ക്കളെ കെട്ടുന്ന തുടൽ ഉപയോ​ഗിച്ചാണ് കൊലപാതകം. സംഭവത്തിൽ സുഹൃത്തുക്കളായ വിശാൽ രാജ്പുത്ത്, ജീത്ത് ചൗധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ബിയർ പാർട്ടി നടത്തിയതിന് ശേഷം സഞ്ജയ് യാദവിനെ വിശാലും ജീത്തും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികൾ സഞ്ജയിന്റെ ആഭരണങ്ങൾ കൊള്ളയടിക്കുകയും മൃതദേഹം എസ്‌യുവിയിൽ കയറ്റി കത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. തിങ്കളാഴ്ച രാത്രി ദാദ്രിയിൽ വനമേഖലയിൽ നിന്നാണ് കത്തിനശിച്ച എസ്‌യുവി കണ്ടെത്തിയത്. പണവും ആഭരണങ്ങളും കൊള്ളയടിക്കാനാണ് യാദവിനെ കൊലപ്പെടുത്തിയതെന്ന് വിശാലും ജ...
എസ്ബിഐയുടെ ഗ്രീൻ ഡെപ്പോസിറ്റ് സ്‌കീം; പലിശ നിരക്കുകൾ അറിയാം
Info, News

എസ്ബിഐയുടെ ഗ്രീൻ ഡെപ്പോസിറ്റ് സ്‌കീം; പലിശ നിരക്കുകൾ അറിയാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സാധാരണ എഫ്‌ഡികളേക്കാൾ വലിയ പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ആകർഷിക്കാൻ ആരംഭിച്ച പ്രത്യേക ഫിക്‌സഡ് ഡിപ്പോസിറ്റിൽ ഒന്നാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്. ഇന്ത്യൻ പൗരന്മാർക്കൊപ്പം എൻആർഐകൾക്കും എസ്ബിഐയുടെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഈ നിക്ഷേപത്തിന് ഒരു പുതുമയുള്ളത്, നിക്ഷേപ തുക പരിസ്ഥിതി താൽപ്പര്യമുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ബാങ്ക് ഉപയോഗിക്കും. പുനരുപയോഗ ഊർജം, ഊർജ്ജ കാര്യക്ഷമത, ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. എസ്ബിഐയുടെ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ 1111 ദിവസത്തേയ്ക്കും 1777ലേ ദിവസത്തേയ്ക്കും സാധാരണ ഉപഭോക്താക്കൾക്ക് 6.65 ശതമാനം വാർഷിക പലിശ നൽകും. അതേസമയം, 2222 ദിവസത്തേക്ക് പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കൾക്ക് 6.40 ശതമാനം പലിശ നൽകും. മുതിർന്ന പൗരന്...
error: Content is protected !!