Tuesday, February 4
BREAKING NEWS


Blog

വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്, മത വികാരം വൃണപ്പെടുത്തിയെന്ന് പരാതി
Kerala News

വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്, മത വികാരം വൃണപ്പെടുത്തിയെന്ന് പരാതി

വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കെ പി സി സി മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയത്. സുരേഷ് ഗോപി മത വികാരം വൃണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു കേന്ദ്ര മന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞതെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമ്മില്‍ തല്ലിക്കാനാണ് നീക്കമെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കുന്ന തന്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു. ...
ആവശ്യപ്പെടാതെ സ്ത്രീധനം, ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്
National

ആവശ്യപ്പെടാതെ സ്ത്രീധനം, ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്

സ്ത്രീധനത്തിനെതിരെ രാജ്യത്ത് നിയമങ്ങളുണ്ടെങ്കിലും ഇന്നും ഒരാചാരമെന്ന നിലയില്‍ സ്ത്രീധനം നല്‍കുന്നവരും വാങ്ങുന്നവരും സമൂഹത്തിലുണ്ട്. അടുത്തകാലത്തായി സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്ത്രീധന പ്രശ്നമാണ്. ആവശ്യപ്പെടാതെ തന്നെ സ്ത്രീധനം നൽകിയതിന് ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകുകയാണ് ഒരു യുവാവ്. എന്നാൽ സ്ത്രീധനം നൽകി എന്ന് തെളിയിക്കാൻ കഴിയാതെ വന്നതോടെ ഇയാളുടെ ഹർജി കോടതി തള്ളി. തനിക്ക് സ്ത്രീധനം നൽകിയതിന് ഭാര്യയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ കുമാർ എന്ന യുവാവാണ് പരാതിയുമായി കോടതിയിലെത്തിയത്. ഭാര്യ വീട്ടുകാർക്കെതിരെ എഫ്ഐആർ എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കുമാറിന്‍റെ അപേക്ഷ 2022 ജൂലൈയിൽ മജിസ്റ്റീരിയൽ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിന് എതിരെയുള്ള റിവിഷൻ ഹർജിയിലാണ് ഇപ...
പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്ന് പിപി ദിവ്യ; പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പ്
Kerala News, Politics

പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്ന് പിപി ദിവ്യ; പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂര്‍: പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്‍റേതെന്ന പേരിൽ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്‍റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കി. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നുമുള്ല അതൃപ്തി ദിവ്യ...
മോഷ്ടിച്ച ബൈക്കിലെത്തും, വാതിൽ കുത്തിത്തുറന്ന് മോഷ്ടിക്കും; ആർഭാട ജീവിതം നയിക്കുന്നതിനിടെ പ്രതി പിടിയിൽ
Kerala News, News

മോഷ്ടിച്ച ബൈക്കിലെത്തും, വാതിൽ കുത്തിത്തുറന്ന് മോഷ്ടിക്കും; ആർഭാട ജീവിതം നയിക്കുന്നതിനിടെ പ്രതി പിടിയിൽ

ആലപ്പുഴ: ആളില്ലാത്ത വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിവന്നിരുന്ന ഭരണിക്കാവ് ഓലകെട്ടിയമ്പലം അരുൺ നിവാസിൽ അരുൺ സോമൻ (36) അറസ്റ്റിലായി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നിരവധി വീടുകളുടെ വാതിൽ തകർത്ത് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. മാവേലിക്കര മേഖലയിൽ പല്ലാരിമംഗലം, വാത്തികുളം, ഓലകെട്ടിയമ്പലം, പോനകം, ഉമ്പർനാട് പ്രദേശങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. വാത്തികുളം ഷിബു ഭവനത്തിൽ കുഞ്ഞുമോന്റെ ബൈക്ക് മോഷ്ടിച്ച ശേഷം അതിലായിരുന്നു മോഷണം. രാത്രികാലങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിലെത്തി സി.സി.ടി.വി. ക്യാമറകൾ തകർത്ത ശേഷം സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്തു കൊണ്ടുപോകുന്നത് പ്രതിയുടെ മോഷണരീതി ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറത്തികാട് വാത്തികുളം സ്വദേശിയുടെ വീട് കുത്തിത്തുറന്ന് സ്വർണവള, ലാപ്ടോപ്, വാച്ചുകൾ തുടങ്ങിയവയും ഇതേ സ്ഥലത്ത് നിന്ന് രണ്ട് വീടുകളിലെ സി.സി.ടി.വി ക്യാമറ...
രാജ്യത്ത് ഉള്ളി വില വർധിക്കുന്നു; കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക്
National, News

രാജ്യത്ത് ഉള്ളി വില വർധിക്കുന്നു; കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക്

രാജ്യത്ത് ഉള്ളി വില താഴുന്നില്ല. കിലോയ്ക്ക് 65 രൂപയിലേറെയാണ് നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ വില. പുതിയ സ്റ്റോക്ക് എത്താത്തതാണ് വില വർധനയ്ക്ക് കാരണം. കാലം തെറ്റി പെയ്ത കനത്ത മഴ വിളവെടുപ്പ് വൈകിച്ചു . മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞു. 65 രൂപ കിലോ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ അത് 63 രൂപയായിരുന്നു. നാസിക്കിൽ നിന്ന് ഉള്ളിക്ക് കേരളത്തിൽ എത്തുമ്പോൾ പിന്നെയും വില കൂടും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉള്ളി വിലകൂടിയപ്പോൾ കേന്ദ്രസർക്കാർ കയറ്റുമതി നിരോധിച്ചിരുന്നു. പിന്നാലെ വലിയ കർഷക പ്രതിഷേധമാണ് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏതായാലും അത്തരം നീക്കങ്ങൾ ഒന്നും കേന്ദ്രസർക്കാർ നടത്തുന്നില്ല....
‘നാട് വിട്ടത് മാനസിക പ്രയാസം മൂലം’; കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി
Kerala News

‘നാട് വിട്ടത് മാനസിക പ്രയാസം മൂലം’; കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസംമൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ചാലിബിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ബുധനാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസിൽ നിന്നിറങ്ങുന്നത്. അപ്പോൾ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയിൽ ഒരു പരിശോധന നടത്താൻ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. 12 മണിയോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ ചാലിബ് ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുക്കുകയായിരുന്നു. കാണാതായതിന് പിന്നാലെ ചാലിബിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടൻ തന്നെ വീട്ടി...
തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും
Kerala News, News

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം. തലസ്ഥാന ന​ഗരിയിലെ ജലവിതരണത്തിൽ ഇടക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്, ഇത് വിവാദങ്ങളിലേക്കും വഴിവെക്കാറുണ്ട്....
സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി
Kerala News, Sports

സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി

സംസ്ഥാന സ്കൂൾ കായികമേളയിൽ അൻസ്വാഫ് വേഗരാജാവ്. എറണാകുളം കീരാൻപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂൾ വിദ്യാർഥിയാണ്. പെൺകുട്ടികളിലെ മികച്ച സമയം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആലപ്പുഴയുടെ ആർ ശ്രേയക്ക് ആണ്. 12.54 സെക്കന്റിൽ ഫിനിഷ് ചെയ്തതാണ് ശ്രേയ വേ​ഗ റാണി ആയത്. വേ​ഗ രാജാവായതിൽ വളരെ സന്തോഷമെന്ന് അൻസ്വാഫ്   പ്രതികരിച്ചു. കുടുംബത്തിന് നന്ദിയെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി എന്നും അൻസ്വാഫ് പറഞ്ഞു. 10.81 സെക്കന്റോടെയാണ് അൻസ്വാഫിൻ്റെ നേട്ടം. അൻസ്വാഫിൻ്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂളിലെ രഹന രഘു സ്വർണമണിഞ്ഞു. രഹന രഘു ഫിനിഷ് ചെയ്തത് 12.62 സെക്കന്റിലാണ്. ഓവറോള്‍ തിരുവനന്തപുരമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് കണ്ണൂരും ആണ്. അത്‌ലറ്റ് മത്സരങ്ങളില്‍ 98 എണ്ണത്തില്‍ 28 എണ്ണം പൂര്‍ത്തിയായപ്പോള്‍ മലപ്പുറമാണ് ഒന്നാ...
പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി
Kerala News, Wayanad

പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി

മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്ക് പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി. നിർമ്മാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി പഞ്ചായത്ത് മുഖേന ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിന് നൽകിയതാണ് കിറ്റുകൾ. 2024 സെപ്റ്റംബറിലാണ് നിർമ്മാൺ കിറ്റുകൾ നൽകിയത്. പരിശോധനയിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശിച്ചുവെന്നും ഭക്ഷ്യ കമ്മിഷൻ. ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട് എന്ന് എഡിഎം കമ്മീഷനെ അറിയിച്ചു. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകി. കൃത്യമായ പരിശോധന കൂടാതെ അലക്ഷ്യമായി ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിൽ വിശദീകര...
നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News, Thiruvananthapuram

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം:നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് ഇയാൾ....
error: Content is protected !!