Thursday, March 5
BREAKING NEWS


Blog

ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു
National

ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ചെന്നൈ: ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ​ഗവർണർ ​ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടി തുടങ്ങി. പരിപാടിയിൽ ഗവർണർ ആർഎൻ രവി പങ്കെടുത്ത് സംസാരിക്കുകയാണ്. ഹിന്ദിയിൽ സ്വാഗതപ്രസംഗം തുടങ്ങിയ ​ഗവർണർ തമിഴ്നാട്ടിലെ ജനങ്ങൾക്കിട...
മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ
National

മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ

മൃഗശാലയിൽ നിന്ന് മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ ഒരു ട്രക്ക് മറിഞ്ഞു. മുതലകൾ ജനവാസ മേഖലകളിലേക്ക് പലായനം ചെയ്യുന്നു. ജനവാസമേഖലയിലേക്ക് രക്ഷപ്പെട്ട് മുതലകൾ. രണ്ട് വെള്ള കടുവ അടക്കമുള്ള മൃഗങ്ങളായിരുന്നു ഈ ലോറിയിലുണ്ടായിരുന്നത്. ബീഹാറിലെ പട്‌നയിൽ നിന്ന് കർണാടകയിലെ മൃഗശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുവന്നത്. അതിവേഗത്തിൽ വന്ന ട്രക്ക് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു അപകടം. നിർമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. ദേശീയപാത 44ലാണ് അപകടമുണ്ടായത്.ട്രക്കിൻ്റെ കൂട്ടിൽ എട്ട് മുതലകളുണ്ടായിരുന്നു. അപകടത്തിന് ശേഷം രണ്ട് മുതലകളും സമീപ പ്രദേശങ്ങളിലേക്ക് ഓടി. കൂട്ടിന് കേടുപാടുകൾ സംഭവിക്കാത്തതിനാൽ കടുവകൾ ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങൾ മറിഞ്ഞ ട്രക്കിൽ കുടുങ്ങി. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തില...
വ്യാജ വാഗ്ദാനം നൽകി ആദിവാസികളെ കബളിപ്പിച്ച അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർക്കെതിരെ അന്വേഷണം
Kerala News

വ്യാജ വാഗ്ദാനം നൽകി ആദിവാസികളെ കബളിപ്പിച്ച അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർക്കെതിരെ അന്വേഷണം

ചെന്നൈ: വ്യാജ വാഗ്ദാനം നൽകി ആദിവാസികളെ കബളിപ്പിച്ച അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർക്കെതിരെ അന്വേഷണം. അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 രൂപ നിക്ഷേപിക്കുമെന്നായിരുന്നു ബേട്ടമുഗിലാലത്തെ അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്ററുടെ വാഗ്ദാനം. ഉന്നത ഉദ്യോഗസ്ഥര്‍ എബിപിഎമ്മിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. “ബേട്ടമുഗിലാലം ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി മോദി അതിൽ 10,000 രൂപ നിക്ഷേപിക്കുമെന്നാണ് പറഞ്ഞത്. 500 രൂപ, മൂന്ന് ഫോട്ടോകൾ, പാൻ കാർഡിന്‍റെ ഫോട്ടോ കോപ്പികൾ, ആധാർ എന്നിവയുമായി പോസ്റ്റ് ഓഫീസിനെ സമീപിക്കാൻ എബിപിഎം മുരുകേശൻ വാഗ്ദാനം നല്‍കുകയായിരുന്നുവെന്ന് കൊട്ടയൂർകൊല്ലൈയിലെ കര്‍ഷകനായ എം വീരബതിരൻ പറഞ്ഞു. ബേട്ടമുഗിലാലം പഞ്ചായത്തിലെ പല ആദിവാസി ഊരുകളിലേക്കും ഈ വിവരം പരന്നു. ചൊവ്വാഴ്ച പോസ്റ്റ് ഓഫീസിൽ പോയി കാര്യം ത...
പി സരിനെ ചുവന്ന ഷാൾ അണിയിച്ച് CPIM; ഇനി ഇടതിന്റെ ശബ്ദം
Kerala News, Politics

പി സരിനെ ചുവന്ന ഷാൾ അണിയിച്ച് CPIM; ഇനി ഇടതിന്റെ ശബ്ദം

പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം. എല്ലാ അർത്ഥത്തിലും തുടങ്ങാം എന്നാണ് തോന്നുന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല, ഒരു വ്യക്തിയുടെ ശബ്ദമായി അവസാനിക്കേണ്ടതല്ല, പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറ്റപ്പെടേണ്ടതാണ് എന്ന ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ താനിവിടെ എത്തിനിൽക്കുന്നതെന്ന് പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ”ഈ ശബ്ദം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശബ്ദമാണ്.. കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ്. ബിജെപിയെ ഈ മണ്ഡലത്തിൽ വിജയിപ്പിക്കാമെന്ന് ആരെങ്കിലും ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ സിപിഐഎമ്മും ഇടതുപക്ഷവും നേരിടും. സ്ഥാനാർത്ഥിത്വം ആരിലേക്കെത്തിയാലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വത്തിലേക്ക് തന്നെ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും” സരിൻ വ്യക്തമാക്കി. ”സിപിഎമ്മിനെ ഇല്ലാത്ത ബിജെപി ബാന്ധവത്തി...
തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച
Kerala News

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച. സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലി അടർന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന യുപി വിഭാഗം മത്സരത്തിനിടെയിരുന്നു കുട്ടികൾ ഷൂസില്ലാതെ ഓടിയത്. കല്ലമ്പലം കുടവൂർ എകെഎംഎച്ച്എസിലെ മൂന്ന് കുട്ടികൾക്കാണ് പരുക്കേറ്റത്. സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഇല്ലാതെ മത്സരത്തിന് ഇറക്കിയത് സംഘാടകരുടെയും സ്കൂൾ അധികൃതരുടെയും ഗുരുതര വീഴ്ച എന്നാണ് വിമർശനം. അടുത്തമാസം നാലു മുതൽ 11 വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സ്കൂൾ കായികോത്സവം നടക്കുക. അതിന് മുന്നോടിയായാണ് ഉപജില്ലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ...
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി
National

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.ഹർജിക്കാരന് രാഷ്ട്രീയബന്ധം ഉള്ളതായി സംശയം ഉണ്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആശ്രമത്തിലുള്ളവരെ വ്യക്തിപരമായി സന്ദർശിക്കാമെന്നും ഹർജിക്കാരനോട് സുപ്രീംകോടതി വ്യക്തമാക്കി. യോഗാ സെന്ററിനുള്ള തന്റെ പെണ്മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുകയുമാണെന്നുള്ള പിതാവ് കാമരാജിൻന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് തൊട്ടുപിന്നാലെ സെന്ററിൽ തമിഴ്‌നാട് പൊലീസ് റെയ്‌ഡും നടത്തിയിരുന്നു. സ്വന്തം മകൾ വിവാഹിതയായി ജീവിക്കുമ്പോൾ മറ്റു യുവത...
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
Job, Kerala News

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പോലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്‌മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്ത...
മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി
Crime, Kerala News

മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് സംഭവം. ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട തങ്കപ്പൻ ആചാരി. മകൻ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ...
Business
പാലക്കാട് ഡോ.പി സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന പേര് അംഗീകരിച്ചു. ഉടൻ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും. ഇതിനിടെ അന്‍വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒരാളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നാല്‍ അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആവേശകരമായ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ രാഹുൽ മങ്കൂട്ടത്തിലിന് നൽകിയത്. ബിജെപി സ്ഥാനാർത്ഥി ആര് എന്ന സംബന...
വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍
Kerala News

വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ആക്ഷേപം. ഇക്കാര്യം പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വിശദീകരിച്ചു. സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 2024 -25 സാമ്പത്തിക വര്‍ഷത്തിൽ 2 തവണയായി 388 കോടി രൂപ അനുവദിച്ചെന്നും കഴിഞ്ഞ വർഷത്തെ ഫണ്ട് കൂടി ചേര്‍ത്ത് 700 കോടിക്ക് മുകളില്‍ പണം അനുവദിച്ചെന്നാണ് കേന്ദ്രം ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ വയനാടിന് വേണ്ടി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് കേരളം തിരിച്ചടിച്ചു. വയനാടിന് സ്പെഷ്യൽ ഫണ്ട് അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. നേരത്തെ അനുവദിച്ച 782 കോടി രൂപ വയനാടിന് വേണ്ടി ഉപയോഗിക്കാമല്ലോ എന്ന് കോടതി ചോദിച്ചു. കേരളത്തിൽ എവിടെയെല്ലാം കേന...
error: Content is protected !!