Wednesday, March 4
BREAKING NEWS


Blog

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
Death, Kerala News

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്. കണ്ണൂര്‍ പിലാത്തറ സ്വദേശിയും മോഡല്‍ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഷാസില്‍ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്. അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷാസില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനായ എം.പി.ഫസലുറഹ്മാന്റെയും എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപിക പി.ആയിഷയുടെയും മകനാണ്. സഹോദരൻ: റിഹാം. രാത്രിയും പകലും എത്ര തിരക്കുണ്ടെങ്...
അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി
News, World

അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി

അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി. സൗത്ത് കരോലിനയിലുള്ള ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് 43 കുരങ്ങുകൾ ചാടിപ്പോയത്. ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണ കേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസ്സേ പോലീസ് അറിയിച്ചു. ഏകദേശം 4-5 കിലോഗ്രാം ഭാരംവരുന്ന കുട്ടികുരങ്ങുകളാണ് ഈ കൂടുകളിൽ ഉണ്ടായിരുന്നത്. അതിനാൽത്തന്നെ ഇവയെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല. കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്.അതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയതായി അധികൃതർ അറിയിച്ചു. നവംബർ ഏഴിനായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് വെസ്റ്...
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്
National, News

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരാണ് അറസ്റ്റിലായത്. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ശ്രീനഗർ സ്വദേശികളാണ്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ്. ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌. ലഷ്‌കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രനേഡ്‌ ആക്രമണം നടത്തിയത്. ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണ...
പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
National, Politics

പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി:  പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി വ്യക്തമാക്കി. കോൺഗ്രസിന്റേത് അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ്. അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു. അതേ സമയം, ജമ്മുകശ്മീര്‍ നിയമസഭയിൽ മൂന്നാം ദിവസവും പ്രത്യേക പദവിയെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ ച...
കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു
News, World

കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ശൈത്യകാലത്തിലേക്ക് നീങ്ങുന്നു. ഇനി വരും ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. പകല്‍ സമയം മിതമായ താപനിലയും രാത്രികാലങ്ങളില്‍ തണുപ്പും അനുഭവപ്പെടും. ഇന്ന് പകല്‍ സമയം താപനില മിതമായതായിരിക്കും. പരമാവധി താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യയിനും ഇടയിലായിരിക്കും. മിതമായ വടക്കപടിഞ്ഞാറന്‍ കാറ്റ് വീശും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച പകല്‍ പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മാസത്തോടെ താപനില ഗണ്യമായി കുറയും....
പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്
Kerala News, Politics

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായി കോടതി. പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. പിതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പിപി ദിവ്യക്ക് ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി പറയുന്നു. പൊതുപ്രവർത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്...
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്
Kerala News, News

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കേസ് എഴുതി തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രാഷ്ട്രീയമായ വിജയമെന്ന് പരാതിക്കാരനായ അജയ് ജ്യുവൽ കുര്യാക്കോസ് പറഞ്ഞു. കേസ് തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ട് കോടതി തള്ളിയാണ് തുടർ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. വാദി ഭാഗത്ത്തിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നുയ. ഗൺമാൻ മർദിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കിയിരുന്നു. ഭരണ സ്വാധീനത്തിന് വഴങ്ങിയാണ് അന്വേഷണസംഘം കേസ...
ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ
Accident, Death, Kozhikode

ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടോപ്പം കണ്ണൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ...
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala News, Politics

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും പി പി ദിവ്യയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ആളുടെ ജാമ്യത്തിലാണ് പി പി ദിവ്യ ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദ...
തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം
Business, Kerala News

തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണത്തിന് 1300 രൂപയുടെ കനത്ത ഇടിവാണ് ഇന്നലെ ഉണ്ടായത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അ...
error: Content is protected !!