Monday, June 22
BREAKING NEWS


Blog

72ന്‍റെ ചെറുപ്പം മമ്മൂക്കയെന്ന സിനിമാ ജീവിതം അര നൂറ്റാണ്ട് പിന്നിട്ടു Mamootty
Entertainment

72ന്‍റെ ചെറുപ്പം മമ്മൂക്കയെന്ന സിനിമാ ജീവിതം അര നൂറ്റാണ്ട് പിന്നിട്ടു Mamootty

Mamootty നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. വീട്ടിൽ കുടുംബത്തോടൊപ്പം ലളിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാഘോഷം. മമ്മൂക്കയെന്ന സിനിമാ ജീവിതം അര നൂറ്റാണ്ട് പിന്നിട്ടു. സിനിമാ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്‍റെ കാലിൽ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. കാലത്തിരശ്ശീലയിൽ അരനൂറ്റാണ്ട്. https://www.youtube.com/watch?v=fgF04dOuT20 നിരവധി കഥാപാത്രങ്ങൾ, വേഷപ്പകർച്ചകൾ, അംഗീകാരങ്ങൾ. എഴുപത്തൊന്ന് വർഷത്തെ ജീവിതത്തിൽ അമ്പത്തൊന്ന് വർഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടെയും ഹൃദയത്തെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് പകർന്നാടി. https://www.youtube.com/watch?v=zYcJcRGIgck&t=17s ഇരുപതാം വയസ്സിൽ തുടങ്ങിയ സിനിമാ ജീവിതം 51 ൽ എത്തി നിൽക്കെ മോളിവുഡിൽ മറ്റൊരു ബ...
ഒരൊറ്റ യാത്രക്കാരനുവേണ്ടി കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ് KSRTC
Ernakulam

ഒരൊറ്റ യാത്രക്കാരനുവേണ്ടി കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ് KSRTC

KSRTC ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റര്‍. ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസില്‍ അയച്ച ശേഷമാണ് ബസ് തിരികെ ഓടിയത്. യാത്രക്കാരന്‍ ചമ്ബകശേരി ഞാറക്കാട്ടില്‍ എന്‍എ അഷ്‌റഫിന്റെ പരാതിയില്‍ ഡ്രൈവര്‍ രവീന്ദ്രന്‍, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. https://www.youtube.com/watch?v=fgF04dOuT20 സെപ്റ്റംബര്‍ 2ന് രാത്രി 10ന് കളമശേരി അപ്പോളോ ജങ്ഷനില്‍നിന്ന് തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്‌റഫ് ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍, സ്റ്റാന്‍ഡിലേക്ക് ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജങ്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം. സ്റ്റാന്‍ഡിലല്ലാതെ ഇറങ്ങില്ലെന്ന് ശഠിച്ച അഷ്‌റഫിനെയും കൊണ്ട് ബസ്...
‘സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം ചേരുന്നതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്’; വി ഡി സതീശന്‍ VD Satheeshan
Kerala News

‘സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം ചേരുന്നതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്’; വി ഡി സതീശന്‍ VD Satheeshan

VD Satheeshan സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിയുടെ വിധിയെഴുത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. https://www.youtube.com/watch?v=fgF04dOuT20 വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിച്ചത്. യുഡിഎഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. https://www.youtube.com/watch?v=g-qb89tA1-g&...
അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി അധ്യാപകരെ അഭിവാദ്യം ചെയ്തു Modi PM
India

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി അധ്യാപകരെ അഭിവാദ്യം ചെയ്തു Modi PM

Modi PM ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അചഞ്ചലമായ അര്‍പ്പണബോധത്തിനും മഹത്തായ സ്വാധീനത്തിനും അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ അഭിവാദ്യം ചെയ്തു. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികത്തില്‍ ശ്രീ മോദി ശ്രദ്ധാഞ്‌ജലി അര്‍പ്പിച്ചു. https://www.youtube.com/watch?v=MwHnbJe6EgQ ഇന്നലെ അധ്യാപകരുമായി നടത്തിയ ആശയവിനിമയത്തിന്റെ വിശേഷങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു. ഒരു എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു; "നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അദ്ധ്യാപക ദിനത്തില്‍, അവരുടെ അചഞ്ചലമായ സമര്‍പ്പണത്തിനും മഹത്തായ സ്വാധീനത്തിനും നാം അവരെ അഭിവാദ്യം ചെയ്യുന്നു. ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്‌ജലി https://www.youtube.com/watch?v=...
ഇന്ന് സെപ്റ്റംബര്‍ 5.അധ്യാപകദിനം Teachers Day
Around Us

ഇന്ന് സെപ്റ്റംബര്‍ 5.അധ്യാപകദിനം Teachers Day

Teachers Day രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേൽക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓർമ്മിക്കാനുള്ള ദിനമാണ് ഇന്ന്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആചരിച്ച് തുടങ്ങിയത്. https://www.youtube.com/watch?v=DIuYIrqg8k4&t=9s അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി അവ ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അധ്യാപക ദിനാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം. സ്കൂളിൽ പോകുന്ന ഒരു കുട്ടി തന്റെ ബാല്യവും കൗമാരവും ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് സ്കൂളിൽ അധ്യാപകർക്കൊപ്പമായിരിക്കും. https://www.youtube.com/watch?v=WEMTi0Zw4P4...
പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്; പുലർച്ചെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര Puthupally Election
Kottayam

പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്; പുലർച്ചെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര Puthupally Election

Puthupally Election ഉമ്മൻ‌ചാണ്ടിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ഏഴുപേരാണ് മത്സര രംഗത്തുള്ളത്. മണ്ഡലത്തിലെ 182 ബൂത്തുകളിൽ വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. വൈകാരികതയും രാഷ്ട്രീയവും ഒരുപോലെ നിറഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും അഭിമാന പോരാട്ടമാണ് പുതുപ്പള്ളിയിലേത്. https://www.youtube.com/watch?v=fgF04dOuT20 രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ടെടുപ്പ് ദിവസത്തെ മറ്റ് പ്രവർത്തനങ്ങളിലേക്ക് കടന്നത്. അഞ്ച് ബൂത്തുകളിൽ മോക് പോളിങ് നടത്തിയ ശേഷമാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. ...
നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു All India Permit Bus
Around Us

നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു All India Permit Bus

All India Permit Bus കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നാളെ (05-09-23) രാവിലെ 11 ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉന്നതതല യോഗം ചേരും. https://www.youtube.com/watch?v=fgF04dOuT20 ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും കെ.എസ്.ആര്‍.ടി.സി.യിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും. https://www.youtube.com/watch?v=PTHXHXUWK9I ...
ചോരയില്‍കുളിച്ച്‌ എയര്‍ഹോസ്റ്റസിന്റെ മൃതദേഹം; ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരൻ അറസ്റ്റില്‍ air hostess rupa ogrey death case in mumbai
Latest news

ചോരയില്‍കുളിച്ച്‌ എയര്‍ഹോസ്റ്റസിന്റെ മൃതദേഹം; ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരൻ അറസ്റ്റില്‍ air hostess rupa ogrey death case in mumbai

air hostess rupa ogrey death case in mumbai മരോലില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരനായ വിക്രം അത്വാളിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ തുംഗ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 14 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാനായെന്നും ഡി.സി.പി. ദത്താ നലാവാഡേ മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=g-qb89tA1-g&t=119s യുവതിയുടെ കൊലപാതകത്തില്‍ എട്ടുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഒട്ടേറെപേരെ ചോദ്യംചെയ്തു. ഇതിനുശേഷമാണ് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം വിപുലമാക്കി പ്രതിയെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു. ...
സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്; ചിത്രീകരണം നിർത്തിവച്ചു Tovino Thomas
Entertainment News

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്; ചിത്രീകരണം നിർത്തിവച്ചു Tovino Thomas

Tovino Thomas ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. താരത്തിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. https://www.youtube.com/watch?v=fgF04dOuT20 ഒരാഴ്ച വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ടൊവിനോ തോമസ് എത്തുന്നത്. 40 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ ചിത്രീകരണം നൂറു ദിവസം നീണ്ടു നിൽക്കും. https://www.youtube.com/watch?v=g-qb89tA1-g&t=119s ...
ഒപ്പം പോകാൻ താത്‌പര്യമില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞു; ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം High Court Kerala
Kerala News

ഒപ്പം പോകാൻ താത്‌പര്യമില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞു; ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം High Court Kerala

High Court Kerala ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർ‌ജി പരിഗണിക്കവേയായിരുന്നു സംഭവം. ഒപ്പം പോകാൻ താത്‌പര്യമില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞതിന് പിന്നാലെ കൈഞരമ്പ് മുറിക്കുകയായിരുന്നു. https://www.youtube.com/watch?v=YRZQQpA_0Ko&t=25s യുവാവും നിയമ വിദ്യാർത്ഥിനിയായ യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ എതിർ കക്ഷിയായിരുന്നു യുവാവ്. ഇതുപ്രകാരമാണ് ഇരുവരും കോടതിയിൽ എത്തിയത്. ഹർജി പരിഗണിക്കവേ യുവാവിനോടൊപ്പം പോകാൻ താത്‌പര്യമാണോയെന്ന് കോടതി യുവതിയോട് ആരാഞ്ഞു. പോകാൻ താത്‌പര്യമില്ലെന്നായിരുന്നു മറുപടി. ഇതുകേട്ടതിന് പിന്നാലെ യുവാവ് പുറത്തേയ്ക്ക് ഇറങ്ങി. എവിടെയാണ് ...
error: Content is protected !!