Tuesday, November 19
BREAKING NEWS


Around Us

പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി
Kerala News, Wayanad

പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി

മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്ക് പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി. നിർമ്മാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി പഞ്ചായത്ത് മുഖേന ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിന് നൽകിയതാണ് കിറ്റുകൾ. 2024 സെപ്റ്റംബറിലാണ് നിർമ്മാൺ കിറ്റുകൾ നൽകിയത്. പരിശോധനയിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശിച്ചുവെന്നും ഭക്ഷ്യ കമ്മിഷൻ. ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട് എന്ന് എഡിഎം കമ്മീഷനെ അറിയിച്ചു. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകി. കൃത്യമായ പരിശോധന കൂടാതെ അലക്ഷ്യമായി ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിൽ വിശദീകര...
നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News, Thiruvananthapuram

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം:നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് ഇയാൾ....
ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ
Accident, Death, Kozhikode

ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടോപ്പം കണ്ണൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ...
മേപ്പാടിയിൽ വിതരണം ചെയ്ത സാധനങ്ങളുടെ കൃത്യമായ രേഖകൾ റവന്യൂ വകുപ്പിന്റെ കൈയ്യിലുണ്ട്; നൽകിയ ഒന്നിലും കേടുപാടുകൾ ഇല്ല, മന്ത്രി കെ രാജൻ
Kerala News, Wayanad

മേപ്പാടിയിൽ വിതരണം ചെയ്ത സാധനങ്ങളുടെ കൃത്യമായ രേഖകൾ റവന്യൂ വകുപ്പിന്റെ കൈയ്യിലുണ്ട്; നൽകിയ ഒന്നിലും കേടുപാടുകൾ ഇല്ല, മന്ത്രി കെ രാജൻ

മേപ്പാടി ദുരിതബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളിൽ പൂത്തതും ഉപയോഗശൂന്യമായിട്ടുള്ള സാധനങ്ങൾ ഉണ്ടെന്നകാര്യം ഞെട്ടിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ വിതരണം ചെയ്തിട്ടുള്ള സാധനങ്ങളിൽ അരി മാത്രമല്ല മൈദ, റവ വിവിധങ്ങളായ സാധനങ്ങൾ ഉണ്ട്, അതിൽ നിന്ന് അരിയും മൈദയും റവയും ഉൾപ്പെടെയുള്ള കേടായ സാധനങ്ങൾ കണ്ടെത്തി എന്നതാണ് ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെയെങ്കിൽ എവിടെ നിന്ന് ലഭ്യമായി എന്നതാണ് പരിശോധിക്കുന്നത്.ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പുമാണ് വിതരണം ചെയ്തത് എന്ന പ്രസ്താവന നിരുത്തരവാദിത്തപരമാണെന്നും സംഭവം ഗൗരവകരമായി പരിശോധിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാതൃകാപരമായ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും നിവാരണ പ്രവർത്തനങ്ങളുമാണ് സർക്കാർ നടത്തിയത്. റവന്യൂ വകുപ്പ് മേപ്പാടിയിൽ എന്തൊക്കെയാണ് വിതരണം ചെയ്തത് എന്നതിന് കൃത്യമായ രേഖകൾ ഉണ്ട്. പഞ്ചായത്ത് സാധനങ്ങൾ ഏറ്റുവാങ...
സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
Alappuzha, Kerala News

സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ആലപ്പുഴ: സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് അജികുമാറിന്റേതാണ് വിധി. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ആയിരുന്നു പരാതി. ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഒന്നാംപ്രതി. രണ്ടും മൂന്നും പ്രതികൾ ഡയറക്ടർമാരുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമാണെന്ന് വ്യാജ പരസ്യം ചെയ്തും അമിതമായി പലിശ വാഗ്ദാനംനൽകിയുമാണ് നിക്ഷേപകരെ കബളിപ്പിച്ചത്. ആലുവ സ്വദ...
14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് ലൈംഗികാതിക്രമം നടത്തി; പ്രതിക്ക് 70 വർഷം കഠിനതടവ് ശിക്ഷ
Kerala News, Malappuram

14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് ലൈംഗികാതിക്രമം നടത്തി; പ്രതിക്ക് 70 വർഷം കഠിനതടവ് ശിക്ഷ

മലപ്പുറം: മലപ്പുറം വണ്ടൂരിൽ 14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പല തവണ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അൽഅമീനെയാണ് (36) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ 09, നവംബര്‍ 13 എന്നീ രണ്ട് ദിവസങ്ങളിലാണ് പ്രതി കുറ്റകൃത്യം ചെയ്തത്. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു....
നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു
Ernakulam, Kerala News

നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 4.962 ഗ്രാം Mഎംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. നെടുമ്പാശ്ശേരിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ സ്യൂട്ട് റൂമിൽ നിന്നും ഇരുവരെയും എക്സൈസ് സംഘം മയക്കുമരുന്നുമായി പിടികൂടിയത്. എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിശോധനയിൽ പ്രിവന്റീവ്  ഓഫീസർ ജിനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.എസ്.ബസന്ത് കുമാർ, മനോജ്.കെ.എ, സിവിൽ എക്‌സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം.ലത എന്നിവരുമുണ്ടായിര...
നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും
Kerala News, Thiruvananthapuram

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടിൽ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്. 2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രെമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പൊക്കിയത്. പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായ നന്ദുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റെജികുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,  മുഹമ്മദ് അനീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്. അതിനിടെ പെരിന്തൽമണ്ണയിൽ 5 ലിറ്റർ ചാരായവുമായി മേലാറ്റൂർ സ്വദേശി തങ്കുട്ടൻ (43) എന്...
ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി
Local News, Thrissur

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു....
തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം
Kerala News, Thiruvananthapuram

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മം​ഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മം​ഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്.  അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്. വൈകുന്നേരത്തോടെ കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മം​ഗലാപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ...
error: Content is protected !!