കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയതീന് പിന്നാലെ മുൻ എംപിയും കുടുങ്ങി; തട്ടിപ്പിൽ പങ്കെന്ന് ഇഡി Karuvannur bank scam
                    
Karuvannur bank scam കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ്. എസി മൊയ്തീന്റെ ബിനാമി സതീഷ് കുമാറിൽ നിന്ന് മുൻ എംപി യും പോലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ഇഡി പ്രത്യേക കോടതിയെ അറിയിച്ചത്. കരുവന്നൂർ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഇഡി കോടതിയിൽ വ്യക്തമാക്കി.
https://www.youtube.com/watch?v=fgF04dOuT20
ബാങ്ക് തട്ടിപ്പിലെ ഒന്നാം പ്രതിയെ സതീഷ് കുമാറിന് ബിനാമി ലോണിലൂടെ പിപി കിരൺ തട്ടിയെടുത്ത 24 കോടിരൂപയിൽ നിന്ന് 14 കോടിരൂപ നൽകിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചെന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്. ഈ അന്വേഷണത്തിലാണ് സതീഷ് കുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തത്. 
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻ എംപിക്ക് പണം കൈ...                
                
            









