പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു
                    
പാലാരിവട്ടം ചക്കര പറമ്പിൽ ബസ് മരത്തിലിടിച്ച് ബസ് ഡ്രൈവർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഇവരെ അടുത്തുള്ള  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് പുലർച്ചെ നാലരയോടെ അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ മരം കടപുഴകി.മരം മുറിച്ചു മാറ്റിയാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്.ഡ്രൈവര്‍ ഉറങ്ങിപോയതാവാം എന്നാണ് നിഗമനം.
...                
                
            





