Tuesday, October 21
BREAKING NEWS


Around Us

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
Kozhikode, Local News

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് പിടിയിലായത്. ഗാന്ധി റോഡ് വച്ച് ധനേഷ് എന്ന വ്യക്തിയെ ആക്രമിച്ച കേസിലാണ് നിഖിലിനെ പൊലീസ് പിടി കൂടിയത്. വെള്ളയിൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പൊലീസിൻ്റെ രഹസ്യ അന്വേഷണത്തില്‍ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടുകയായിരുന്നു. തുടർന്ന് വെള്ളയില്‍ പൊലീസ് വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഞ്ചാവ് കേസിലും പ്രതിയാണ് നിഖിൽ. ...
അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര
Local News, News, Wayanad

അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര

തൃശൂർ: അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര. രാവിലെ പത്ത് മണിയോടെയായിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്. വിവരമറിഞ്ഞതോടെ നിരവധിപ്പേരാണ് ബീച്ചിലേക്ക് എത്തുന്നത്. ഞമ്മളെ  കടപ്പുറത്ത് ചാളച്ചാകര എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വാരിക്കൂട്ടാൻ ശ്രമിക്കുന്ന നാട്ടുകാരുടെ വീഡിയോ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തീരത്തേക്ക് ചാടി മറിഞ്ഞാണ് ചാള മീനുകൾ കൂട്ടത്തോടെ കരയ്ക്ക് അടിഞ്ഞത്. ആളുകൾ വലിയ ആഹ്ളാദത്തോടെ കൂട്ടമായെത്തി ചാളകളെ വാരിക്കൂട്ടുകയാണ്. നിരവധിപ്പേരാണ് ലൈവ് ചാള ചാകര വീട്ടിലെത്തിക്കാൻ ഇവിടേക്ക് എത്തുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസമാണ് ഇത്തരത്തിൽ വലിയ രീതിയിൽ മത്സ്യങ്ങളെ തീരത്തേക്ക് കൂട്ടമായി എത്താൻ പ്രേരിപ്പിക്കുന്നത്. പെട്ടന്ന് സമുദ്ര ജലത്തിൽ ഉണ്ടാകുന്ന ഓക്സിജൻ വ്യതിയാനമാണ് മത്സ്യങ്ങളെ ഇത്തരത്തിൽ കരയിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നുവെന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ ...
എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം
Ernakulam, Kerala News

എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം

കൊച്ചി : എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.  കൊവിഡിൽ മടങ്ങി വന്ന പ്രവാസിയായ അജയന്റെ  കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. വീട്ടിൽ ആളില്ലാത്തതിനാൽ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളിൽ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും  പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടിൽ കയറാനാകാതെ പുറത്ത് നിൽക്കുകയാണ് കുട്ടികളടക്കം. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. ...
ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി
Ernakulam, Kerala News

ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി

കൊച്ചി: ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ദുബൈയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്....
എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി
Kerala News, Kozhikode

എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. 37 ലക്ഷം രൂപയാണ് ഇതിനകം കണ്ടെത്തിയത്. ബാക്കി 35.40 ലക്ഷം രൂപ കണ്ടെത്താനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ശ്രമം ഊ‍ർജ്ജിതമാക്കിയിട്ടു്ട്. പണം നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കിയ കേസിലെ പ്രധാന സൂത്രധാരന്‍ ആവിക്കല്‍ റോഡ് സ്വദേശി സുഹാന മന്‍സിലില്‍ സുഹൈല്‍ (25), കൂട്ടുപ്രതിയായ തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസര്‍ (21), തിക്കോടി ഉമര്‍വളപ്പില്‍ മുഹമ്മദ് താഹ (27) എന്നിവരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. എ ടി എമ്മില്‍ നിറയ്ക്കുന്നതിനായി 72.40 ലക്ഷം രൂപയാണ് സുഹൈലിന്റെ പക്കല്‍ നല്‍കിയതെന്ന് പയ്യോളി സ്വദേശിയായ ഫ്രാഞ്ചൈസിയും ഇന്ത്യ വണ്‍ എ ടി എമ്മിന്റെ മാനേജരും പറഞ്ഞിരുന്നു. ഇതില്‍ 37 ലക്ഷം രൂപ മുഹ...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
Kerala News, Kozhikode

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എലത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഈ മാസം എട്ടാം തീയതി മറ്റൊരു സ്കൂളിന്റെ മൈതാനത്ത് കൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്. കഴി‍ഞ്ഞ ദിവസം മാത്രമാണ് മർദന വിവരം കുട്ടിയുടെ രക്ഷിതാക്കള്‍ അറിഞ്ഞത്. വീണ് പരിക്കേറ്റത് കാരണം ശരീരത്തില്‍ വേദനയുണ്ടെന്നായിരുന്നുകുട്ടി ആദ്യം അറിയിച്ചത്. പിന്നീടാണ് മര്‍ദനമേറ്റതാണെന്ന് തിരിച്ചറിഞ്ഞതെന്നും കൂടുതല്‍ ചികില്‍സ തേടിയതെന്നും രക്ഷിതാവ് പറഞ്ഞു. മര്‍ദനമേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചേവായൂര്‍ പൊലീസ് സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക...
ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി
Kerala News, Thiruvananthapuram

ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി

ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. എസ്എഫ്ഐ പ്രവർത്തകർ ക്യാന്റീൻ പൂട്ടിയെടുത്തു. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്റീൻ അടപ്പിച്ചു. ക്യാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു....
പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം
Kerala News, Thrissur

പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. കേന്ദ്ര ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഓർമയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീകുമാർ   പ്രതികരിച്ചു. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വേണം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താൻ പറ്റില്ല. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ തിരുവമ്പാടിയിലും അമർഷം പുകയുകയാണ്.  35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ...
ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം
Kerala News, Kozhikode

ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം

കോഴിക്കോട്: ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. കടിയേറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം....
നിയന്ത്രണങ്ങൾ പൂരത്തിൻെറ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി രാജൻ; ‘തേക്കിൻകാടിൽ വെടിക്കെട്ട് നടത്താനാകില്ല‍’
Kerala News, Thrissur

നിയന്ത്രണങ്ങൾ പൂരത്തിൻെറ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി രാജൻ; ‘തേക്കിൻകാടിൽ വെടിക്കെട്ട് നടത്താനാകില്ല‍’

തൃശൂര്‍: വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണം. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡു...
error: Content is protected !!