Thursday, November 21
BREAKING NEWS


Thiruvananthapuram

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News, Thiruvananthapuram

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം:നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് ഇയാൾ....
നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും
Kerala News, Thiruvananthapuram

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടിൽ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്. 2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രെമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പൊക്കിയത്. പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായ നന്ദുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റെജികുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,  മുഹമ്മദ് അനീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്. അതിനിടെ പെരിന്തൽമണ്ണയിൽ 5 ലിറ്റർ ചാരായവുമായി മേലാറ്റൂർ സ്വദേശി തങ്കുട്ടൻ (43) എന്...
തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം
Kerala News, Thiruvananthapuram

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മം​ഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മം​ഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്.  അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്. വൈകുന്നേരത്തോടെ കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മം​ഗലാപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ...
ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി
Kerala News, Thiruvananthapuram

ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി

ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. എസ്എഫ്ഐ പ്രവർത്തകർ ക്യാന്റീൻ പൂട്ടിയെടുത്തു. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്റീൻ അടപ്പിച്ചു. ക്യാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു....
തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാൻ 1,300 കോടി
Kerala News, Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാൻ 1,300 കോടി

തിരുവനന്തപുരം: 2027-ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് 1,300 കോടി രൂപ നിക്ഷേപിക്കുമെന്ന്പ്രഖ്യാപിച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് (എഎഎച്ച്എൽ). "പ്രോജക്റ്റ് അനന്ത" എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ  വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ക്ഷേത്ര സമുച്ചയങ്ങളുടെ രൂപകല്പനയെ മാതൃകയാക്കി അതേ വസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുതിയ ടെർമിനലിന്റെ രൂപകൽപ്പന. നിലവിൽ, 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളം പ്രതിവർഷം 32 ലക്ഷം യാത്രക്കാരെയാണ് സ്വീകരിക്കുന്നത്. വിമാനത്താവളം 165,000 ചതുരശ്ര മീറ്ററായാണ് വിപുലീകരിക്കുന്നത്. ഇതോടെ, പ്രതിവർഷം 120  ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് നടത്തുന്നത് ഈ സാമ്പത്തിക വർഷം നിർമ്മാണം ആരംഭിക്കുമെന്നും 2027 ഓടെ പൂർത്തിയാ...
ലഗേജിൽ ബോംബുണ്ട്’; ജീവനക്കാരൻ്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, യാത്ര മുടങ്ങി, പൊലീസ് പിടിയിലുമായി Bomb
Thiruvananthapuram

ലഗേജിൽ ബോംബുണ്ട്’; ജീവനക്കാരൻ്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, യാത്ര മുടങ്ങി, പൊലീസ് പിടിയിലുമായി Bomb

Bomb ലഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുപോയ എമിറേറ്റ്സ് വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന്റെ യാത്രയാണ് അതോടെ മുടങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. Also Read : https://panchayathuvartha.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ ചെക് ഇന്‍ കണ്ടൗറില്‍ ലഗേജുമായി പരിശോധനയ്‌ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് ജീവനക്കാരന്‍ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍ ബാഗില്‍ ബോംബുണ്ടെന്ന് മറുപടി നല്‍കി. തുടര്‍ന്ന് പരിഭ്രാന്തരായ ജീവനക്കാരന്‍ വിമാന കമ്പനിയുടെ ജീവനക്കാരെ വിവരം അറിയിച്ചു. https://www.youtube.com/watch?v=HZ9saoatXc8 തുടര്‍ന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞു നിറുത്തി.പിന്നാലെ ബോംബ് സ്വാക്‌ഡെത്തി എല്ലാ ബാഗുകളും...
കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഇതരസംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചു KSRTC Driver
Thiruvananthapuram

കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഇതരസംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചു KSRTC Driver

KSRTC Driver കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഇതരസംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചു. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) ആക്രമണത്തില്‍ പരിക്കേറ്റത്. https://www.youtube.com/watch?v=01nE6ShTncU&t=11s പോത്തൻകോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിനുള്ളില്‍ വച്ചായിരുന്നു മര്‍ദ്ദനം. Also Read : https://panchayathuvartha.com/asia-cup-2023-mohammed-siraj-gives-away-his-player-of-the-match-cash-prize-to-colombo-ground-staff/ സംഭവത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31),സമീര്‍ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...
തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിയുന്നു; രണ്ട് ഫലവും നെഗറ്റീവ് Thiruvananthapuram Nipah
Thiruvananthapuram

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിയുന്നു; രണ്ട് ഫലവും നെഗറ്റീവ് Thiruvananthapuram Nipah

Thiruvananthapuram Nipah തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 72 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പരിശോധന നടത്തിയത്. നേരത്തേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ഫലവും നെഗറ്റീവ് ആയിരുന്നു. രണ്ട് പേരുടെയും ഫലം നെഗറ്റീവ് ആയതോടെ തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിയുകയാണ്. https://www.youtube.com/watch?v=0zWrSzFTpvg&t=10s നിപ ലക്ഷണങ്ങളോടെ രണ്ടുപേരെയാണ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാട്ടാക്കട സ്വദേശിയായ 72കാരിയും കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും. Also Read : https://panchayathuvartha.com/nit-kozhikode-has-not-followed-the-restrictions-announced-due-to-the-spread-of-nipah-virus/ 72കാരിയുടെ ബന്ധുക്കള്‍ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് കോഴിക്കോട് വഴിയാണ് മകളും പ...
മേയര്‍ അമ്മ തിരക്കിലാണ്! ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ Mayor Mom
Thiruvananthapuram

മേയര്‍ അമ്മ തിരക്കിലാണ്! ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ Mayor Mom

Mayor Mom കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു മാസം മാത്രമാണ് കു‍ഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാൽ ചേർത്തുപിടിച്ച് ഫയൽ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. Also Read : https://panchayathuvartha.com/nk-premachandran-mp-is-again-udf-candidate/ ഓ​ഗസ്റ്റ് 10നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. https://www.youtube.com/watch?v=6sbTORp_7Ds&t=7s ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീർത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പാർലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആർഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പൊതുവേദിയിലെത്തിയതിന് ...
നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ട് പേർ ആശുപത്രിയിൽ Nipah symptoms
Thiruvananthapuram

നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ട് പേർ ആശുപത്രിയിൽ Nipah symptoms

Nipah symptoms നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട സ്വദേശിനിയായ 72കാരിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരെ ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റും. Also Read : https://panchayathuvartha.com/indian-railways-to-launch-vande-bharat-sleeper-train-and-vande-metro/ ഇവരുടെ ബന്ധുക്കൾ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയിൽ നിന്ന് കോഴിക്കോട് വഴിയാണ് മകളും പേരക്കുട്ടിയും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്നു പേർക്കും പനിയും ജലദോഷവും പിടിപെട്ടിരുന്നു. പരിശോധനക്കായി ശരീര സ്രവം പൂനെ വൈറോളജദി ലാബിലേക്ക് അയക്കുമെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. https://www.youtube.com/watch?v=sPS0kZQGIv8 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ വിദ്യാർഥിനിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പനിയു...
error: Content is protected !!