Wednesday, July 30
BREAKING NEWS


Cinema

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി
Cinema, Kerala News

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ, കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലിലാണ് സുരേഷ് ഗോപി ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രം റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 27 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. കേസെടുത്ത നടക്കാവ് പൊലീസ് IPC 354 വകുപ്പ് ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിരുന്നു. ...
34 വർഷത്തിനിപ്പുറം ആ മോഹൻലാൽ ചിത്രത്തിന് റീമാസ്റ്റർ പതിപ്പ്
Cinema, Entertainment, Entertainment News

34 വർഷത്തിനിപ്പുറം ആ മോഹൻലാൽ ചിത്രത്തിന് റീമാസ്റ്റർ പതിപ്പ്

മലയാള സിനിമയിലും ഇപ്പോള്‍ ട്രെന്‍ഡ് ആണ് പഴയ ചിത്രങ്ങളുടെ റീമാസ്റ്റര്‍ പതിപ്പുകള്‍. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ടാണ് തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയത്. മമ്മൂട്ടിയുടെ ഹരിഹരന്‍ ചിത്രം ഒരു വടക്കന്‍ വീരഗാഥ അത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെടാനിരിക്കുന്നു. ഇപ്പോഴിതാ വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പേ മറ്റൊരു ശ്രദ്ധേയ മലയാള ചിത്രത്തിന്‍റെ റീമാസ്റ്റര്‍ പതിപ്പ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ തിയറ്ററുകളിലൂടെയല്ല, മറിച്ച് യുട്യൂബിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ താഴ്വാരം എന്ന ചിത്രമാണ് പുതിയ മിഴിവോടെ യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. മണിച്ചിത്രത്താഴിന്‍റെയും വരാനിരിക്കുന്ന വടക്കന്‍ വീരഗാഥയുടെയുമൊക്കെ റീമാസ്റ്ററിംഗിന് ചുക്കാന്‍ പിടിച്ച മാറ്റിനി ന...
തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ
Cinema, Kerala News

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. 2013 ൽ തൊടുപുഴയിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചു....
ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു
Cinema, Kerala News

ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു

വാഹനം ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ട് പൊലീസ്. ശ്രീനാഥ് ഭാസില്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ ശ്രീനാഥ് ഭാസി അന്വേഷണം നേരത്തെ നേരിട്ടിരുന്നു. പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‍തിരുന്നു. ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാല് മണിക്കാണ്. ഇവർ ഏഴ്  മണിയോടെ മടങ്ങി. ഹോട്ടലിലിലെ സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ്  ചോദ്യം ചെയ്‍തത്. എന്നാല്‍ നടി പ്രയാഗയ്‍ക്കും നടൻ ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ പരിചയമില്ലെന്...
നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി
Cinema

നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി

വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള കടുത്ത പ്രണയത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ആ പ്രശ്നങ്ങളെ മറി കടക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും തുടർ സംഭവങ്ങളുമാണ് തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച "നേരറിയും നേരത്ത് " എന്ന ചിത്രത്തിൻ്റെ പ്രമേയം. അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു. ഒപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു. ബാനർ - വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിർമ്മാണം - എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - അനി...
error: Content is protected !!