രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ
ദില്ലി: രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. സെപ്തംബറിൽ 3000 മരുന്നുകളുടെ സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് കാൽസ്യം 500, വിറ്റാമിൻ ഡി 3 അടക്കമുള്ള മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ലൈഫ് മാക്സ് കാൻസർ ലാബോറട്ടറീസ് നിർമ്മിക്കുന്ന വൈറ്റമിൻ ഡി 3, കാൽസ്യം 500എംജി ടാബ്ലെറ്റുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.
വ്യാജ കമ്പനികൾ നിർമ്മിക്കുന്ന് നാല് വ്യാജമരുന്നുകളും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കാനാവാത്ത മരുന്നുകളുടെ ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിശദമാക്കി. ഒരു ശതമാനം മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതെന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ...