Monday, October 20
BREAKING NEWS


Kerala News

നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരി പാതയിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം
Kerala News

നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരി പാതയിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം

കോട്ടയം : നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരി പാതയിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. പദ്ധതിക്കായി ത്രികക്ഷി കരാർ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. റെയിൽവേയും ആർബിഐയുമായി സാമ്പത്തിക സഹായത്തിന് കരാർ ഉണ്ടാക്കാനാണ് നിർദ്ദേശം. കെ റയിലിനാണ് ഇതിന്റെ ചുമതല. നേരത്തെ മഹാരാഷ്ട്ര സർക്കാർ, ആർബിഐ റെയിൽവേ എന്നിവരുമായി പദ്ധതികൾക്കുള്ള ഫണ്ടിങ്ങിന് ത്രികക്ഷി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതേ മാതൃകയിൽ കരാർ ഉണ്ടാക്കാനാണ് കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്കമാലി-എരുമേലി-ശബരി റെയിൽപാത പദ്ധതി, സിൽവൻ ലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം, റെയിൽപാതകൾ 3,4 വരിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്...
എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം
Ernakulam, Kerala News

എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം

കൊച്ചി : എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.  കൊവിഡിൽ മടങ്ങി വന്ന പ്രവാസിയായ അജയന്റെ  കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. വീട്ടിൽ ആളില്ലാത്തതിനാൽ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളിൽ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും  പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടിൽ കയറാനാകാതെ പുറത്ത് നിൽക്കുകയാണ് കുട്ടികളടക്കം. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. ...
സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ്   അംഗീകാരം ലഭിച്ചു
Kerala News, News

സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്‌കോറും വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, 128 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ് അംഗീകാരത്തിന്...
രാമപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു
Kerala News

രാമപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. രാമപുരം ജംസ് കോളേജ് വിദ്യാർത്ഥി ഹസൻ ഫദലാണ് (19) മരിച്ചത്. വേങ്ങര കുരിയാട് സ്വദേശിയാണ് ഹസൽ ഫദൽ. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനും വിദ്യാർത്ഥിയുമായ ഇസ്മായിൽ ലബീബിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസൻ ഫദലിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും....
ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി
Ernakulam, Kerala News

ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി

കൊച്ചി: ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ദുബൈയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്....
ലീഡറുടെ പേര് ഉയർത്തി കോൺഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം
Kerala News

ലീഡറുടെ പേര് ഉയർത്തി കോൺഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം

പാലക്കാട്: ലീഡറുടെ പേര് ഉയർത്തി കോൺഗ്രസ്സിനെ വെട്ടിലാക്കാനുള്ള നീക്കവുമായി സിപിഎം. നാമനിർദ്ദേശ പത്രിക സമ‍ർപ്പിക്കുന്നതിന് മുൻപ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ലീഡറെ അപമാനിച്ചയാളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് സിപിഎം ആരോപിച്ചു. പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് പോയപ്പോൾ കരുണാകരൻ്റെ കുടുംബത്തിന് നേരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. രാഹുൽ പാലക്കാട്ടെ സ്ഥാനാർത്ഥിയായതോടെ പദ്മജ വീണ്ടും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചയാളാണ് സ്ഥാനാർത്ഥിയെന്നായിരുന്നു വിമർശനം. ഈ വാ​ദം ഉപയോഗപ്പെടുത്തുകയാണ് സിപിഎം. പ്രത്രിക സമ‍ർപ്പണ ദിവസം കരുണാകന്‍റെ സ്മ‍‍തി മണ്ഡപത്തിലെത്തി പുഷ്പാർച്ഛന നടത്തി രാഹുലിനെതിരെ പ്രവർത്തകരുടെ വികാരം തിരിച്ചുവിടാനാണ് ഇടത് സ്ഥാന...
എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി
Kerala News, Kozhikode

എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. 37 ലക്ഷം രൂപയാണ് ഇതിനകം കണ്ടെത്തിയത്. ബാക്കി 35.40 ലക്ഷം രൂപ കണ്ടെത്താനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ശ്രമം ഊ‍ർജ്ജിതമാക്കിയിട്ടു്ട്. പണം നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കിയ കേസിലെ പ്രധാന സൂത്രധാരന്‍ ആവിക്കല്‍ റോഡ് സ്വദേശി സുഹാന മന്‍സിലില്‍ സുഹൈല്‍ (25), കൂട്ടുപ്രതിയായ തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസര്‍ (21), തിക്കോടി ഉമര്‍വളപ്പില്‍ മുഹമ്മദ് താഹ (27) എന്നിവരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. എ ടി എമ്മില്‍ നിറയ്ക്കുന്നതിനായി 72.40 ലക്ഷം രൂപയാണ് സുഹൈലിന്റെ പക്കല്‍ നല്‍കിയതെന്ന് പയ്യോളി സ്വദേശിയായ ഫ്രാഞ്ചൈസിയും ഇന്ത്യ വണ്‍ എ ടി എമ്മിന്റെ മാനേജരും പറഞ്ഞിരുന്നു. ഇതില്‍ 37 ലക്ഷം രൂപ മുഹ...
തുറവൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം
Kerala News

തുറവൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴ തുറവൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് ആണ് വീടുപൊളിക്കുന്നതിനിടയിൽ ഭിത്തിക്കടിയിൽപ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു. പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പുതിയ വീട് ലൈഫ് പദ്ധതി പ്രകാരം പണിതിരുന്നു. എന്നാൽ പഴയ വീട് അവിടെ നിലന്നിലിരുന്നു അത് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ...
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണം തുടങ്ങി
Kerala News, Politics

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണം തുടങ്ങി

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണം തുടങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ ഐഎഎസും സംഘവും കൂടാതെ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോക്ടർ വിശ്വനാഥൻ എന്നിവരും പരിയാരം മെഡിക്കൽ കോളേജിൽ എത്തി. ടിവി പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്വേഷണസംഘം വിശദീകരണം തേടും. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ പി ഷീബ ദാമോദരൻ, സൂപ്രണ്ട് ഡോ. കെ സുധീപ് എന്നിവരുമായി ഡോ. വിശ്വനാഥൻ കൂടിക്കാഴ്ച നടത്തി. കോടികൾ നിക്ഷേപമുള്ള പെട്രോൾ പമ്പ് തുടങ്ങാൻ പ്രശാന്തന് എങ്ങിനെയാണ് പണം കിട്ടിയതെന്നും പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കുന്ന വരുമാനം എത്രയാണെന്നുമുള്ള വിവരങ്ങളായിരിക്കും സംഘം ചോദിക്കുക. പ്രശാന്തന്റെ പരാതികൾ ഉൾപ്പടെ വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. ...
വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി
Kerala News, Politics

വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി

വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. എനിക്ക് നൽകിയ സ്നേഹം പ്രിയങ്കയ്ക്കും നല്‍കണം. നിങ്ങള്‍ വയനാട്ടുകാരെ ഞാൻ എന്‍റെ സഹോദരിയെ ഏല്‍പ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്‍റെ കൈയിൽ ഉള്ള രാഖി പ്രിയങ്ക കെട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല. അതുപോലെ അറ്റുപോകാത്ത ബന്ധം പോലെ തന്‍റെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ നോക്കണമെന്നും കൂടെയുണ്ടാകുമെന്നാണ് നൽകാനുള്ള ഉറപ്പമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടുകാരെ പ്രിയങ്ക കുടുംബമായി കാണുന്നു. തന്‍റെ അച്ഛൻ മരിച്ചപ്പോള്‍ അമ്മയെ നോക്കിയത് പ്രിയങ്കയാണ്. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധി. കൂട്ടുകാര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും ചെറ...
error: Content is protected !!