Tuesday, October 21
BREAKING NEWS


Kerala News

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
Election, Kerala News

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രിയിൽ നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കും. ഝാർഖണ്ഡിൽ രണ്ട...
തുലാവർഷം ആരംഭിച്ചു; സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala News, Latest news

തുലാവർഷം ആരംഭിച്ചു; സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്ത് നിന്ന് കാലവർഷം പൂർണമായും പിൻവാങ്ങി. തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറത്തും കണ്ണൂരും നാളെ ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് ഇന്ന് മുതൽ നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ ...
തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
Crime, Kerala News

തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

കൊച്ചി : തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു....
സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
Kerala News, Politics

സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിലാണ് പ്രതികരണം. കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാൽ തിരിച്ചടിച്ചു. മന്ത്രിമാരും വകുപ്പുകളും പോലും പ്രതിസന്ധിയിലാണെന്നും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ട്രഷറിയിൽ ഒന്നുമില്ലെന്നും ഒരു ലക്ഷം രൂപയുടെ ബില്ല് പോലും ട്രഷറിയിൽ പാസാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തെറ്റായ പ്രചരണം നടത്തിയാൽ അതിൻറെ നഷ്ടം കേരളത്തിലെ ഓരോ പൗരന്മാർക്കുമാണെന്ന് ധനമന്ത്രി മറുപടിയിൽ പറഞ്ഞു. ശരിയായി വിവരം ജനങ്ങളിൽ എത്തിക്കാൻ ഈ അടിയന്തര പ്രമേയം കൊണ്ട് കഴിയുമെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായതെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിന് മുകളിൽ ബില്ല്...
കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല
Kerala News, Politics

കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍ എഡിഎം പത്തനംതിട്ട സ്വദേശി നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം രമേഷ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം നടപ്പാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഢനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്...
ശബരിമല ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ത്ഥാടകരെയും കടത്തി വിടുമെന്ന് മുഖ്യമന്ത്രി
Kerala News, Politics

ശബരിമല ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ത്ഥാടകരെയും കടത്തി വിടുമെന്ന് മുഖ്യമന്ത്രി

ശബരിമല ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ത്ഥാടകരെയും കടത്തി വിടുമെന്ന് മുഖ്യമന്ത്രി. സ്‌പോട്ട് ബുക്കിംഗ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് വി. ജോയി എം എല്‍ എ ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ഒരേ വിഷയത്തില്‍ വീണ്ടും സബ്മിഷന്‍ കൊണ്ടുവന്നത് ചട്ട ലംഘനമാണെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണ പ്രതിപക്ഷ ഭാഗത്ത് നിന്ന് ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നതോടെയാണ് വിവാദം ശമിപ്പിക്കാന്‍ ഭരണപക്ഷം തന്നെ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്. സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവും എന്ന് മുഖ്യമന്ത്രിയുടെ പരോക്ഷമായി പറഞ്ഞു. നടപ്പ് സമ്മേനത്തില്‍ അവതരിപ്പിച്ച സബ്മിഷന്‍ വീണ്ടും കൊണ്ടുവന്നതിലെ ക്രമപ്രശ്‌നം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന സ്പീക്കറ...
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്ത് വച്ച് സർക്കാർ
Kerala News, Politics

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്ത് വച്ച് സർക്കാർ

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്ത് വച്ച് സർക്കാർ. എം ആര്‍ അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളെ കണ്ടതിലും പി വി അൻവർ ഉന്നയിച്ച് ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എം  ആര്‍ അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളുമായി നടത്തിയത് ക്ലോസ് ഡോർ മീറ്റിംഗ് ആയിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൗഹൃദ കൂടിക്കാഴ്ചയെന്ന എം ആർ അജിത് കുമാറിന്റെ മൊഴി തള്ളിയാണ് റിപ്പോർട്ട്. സൗഹൃദ സന്ദർശനം എന്ന വിശദീകരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട...
തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ
Cinema, Kerala News

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. 2013 ൽ തൊടുപുഴയിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചു....
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
Kerala News, Politics

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴി എടുക്കാന്‍ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയല്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. നോട്ടീസ് നല്‍കിയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തിയത്. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കുമെന്ന് ബൈജു നോയല്‍   പറഞ്ഞു. മലപ്പുറം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വര്‍ഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ...
28 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പാര്‍ട്ടി നടപടിയിലെ ചതിയില്‍ തുറന്നു പറച്ചിലുമായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍
Kerala News, Politics

28 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പാര്‍ട്ടി നടപടിയിലെ ചതിയില്‍ തുറന്നു പറച്ചിലുമായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍

28 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പാര്‍ട്ടി നടപടിയിലെ ചതിയില്‍ തുറന്നു പറച്ചിലുമായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. സിപിഐഎം മുന്‍ എംപി ടിജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയെന്നാണ് ജി സുധാകരന്റെ വെളിപ്പെടുത്തല്‍. 1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിഎസ് സുജാതയുടെ തോല്‍വിയില്‍ ആയിരുന്നു നടപടി. തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെ ആയിരുന്നു അജണ്ട ചര്‍ച്ചക്ക് വെച്ചത്. സുജാതയുടെ തോല്‍വിയില്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചു എന്നാരോപിച്ച കള്ള റിപ്പോര്‍ട്ടിലൂടെയാണ് ആഞ്ചലോസിനെ പുറത്താക്കിയതെന്നും ജി സുധാകരന്‍ പറഞ്ഞു. അന്നത്തെ ആ സംഭവം താന്‍ ജീവിതത്തില്‍ നേരിട്ട വലിയ തിരിച്ചടിയായിരുന്നെന്നും അത് വല്ലാത്ത ഹൃദയവേദനയുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അന്ന് ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു. തന്നെ ചതിച്ചു. ചതിച്ചയാള്‍ പിന്നെ നല്ല രീതിയില്‍ അല്ല മരിച്ചതെന്നും ജി സുധാകരന്‍ ...
error: Content is protected !!