Thursday, July 3
BREAKING NEWS


Kerala News

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി
Kerala News

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി

കൊച്ചി: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണം.  വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളിൽ മാധ്യമങ്ങൾ തീർപ്പ് കൽപ്പിച്ചാൽ ഭരണഘടനാപരമായി മാധ്യമ സ്വാതന്ത്യത്തിന് നൽകുന്ന പരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവാ...
ഫറോക്ക് നഗരസഭയിൽ മിന്നൽ പരിശോധന; രേഖകളിൽ തിരുത്തൽ അടക്കം ഗുരുതര വീഴ്ചകൾ കണ്ടെത്തിയെന്ന് വിവരാവകാശ കമ്മീഷണർ
Kerala News

ഫറോക്ക് നഗരസഭയിൽ മിന്നൽ പരിശോധന; രേഖകളിൽ തിരുത്തൽ അടക്കം ഗുരുതര വീഴ്ചകൾ കണ്ടെത്തിയെന്ന് വിവരാവകാശ കമ്മീഷണർ

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ വിവരാവകാശ കമ്മീഷണര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തി. രേഖകളില്‍ തിരുത്തല്‍ നടന്നതായും ഓരോ വര്‍ഷം നല്‍കേണ്ട വിവരാവകാശ കണക്കുകള്‍ നഗരസഭയില്‍ നൽകിയില്ലെന്നും പരിശോധനയില്‍ വ്യക്തമായി. നഗരസഭയില്‍ അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിച്ചിട്ടില്ലെന്നും വിവരാവകാശ അപേക്ഷകരെ ശിക്ഷിക്കാനും വിലക്കാനും ശ്രമം നടന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇത് നിയമ വിരുദ്ധ നടപടിയാണ്. 14 ദിവസത്തിനുള്ളിൽ രേഖകൾ വിവരവകാശ കമ്മീഷൻ്റെ വെബ് സൈറ്റിൽ അപ ലോഡ് ചെയ്യണം അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ ഡോ. എ.അബ്ദുൾ ഹക്കിം വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു വിവരാവകാശ കമ്മീഷണര്‍ ഫറോക്ക് നഗരസഭയില്‍ പരിശോധന നടത്തിയത്. വിവരാവകാശ കമ്മീഷണറായ ടി കെ രാമകൃഷ്ണനും പരിശോധനയില്‍ ഉണ്ടായിരുന്നു....
ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Cinema, Kerala News

ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ പോസ്റ്റുമായി നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷ​നെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്. ഇതിന് താഴെ കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന കമന്റുമായി രാഹൂൽ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലായിരിക്കുകയാണ് പോസ്റ്റ്. അതേസമയം കള്ളപ്പണ വിവാദത്തിൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല. ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുകയാണ്. പൊതുജങ്ങൾ സത്യമെന്താണെന്ന് അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്‌ക്കെതിരെ കോൺഗ്രസും ശക്തമായ സമരമാർഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുൽ പറഞ്ഞു....
ആപ്പ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം; ചെയ്യേണ്ടത് ഇത്ര മാത്രം
Kerala News

ആപ്പ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം; ചെയ്യേണ്ടത് ഇത്ര മാത്രം

തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് (e-KYC updation)മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ്പ് സജ്ജമായി. ഈ ആപ്പ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്‍റര്‍ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി  നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം. മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബ...
മേപ്പാടിയിൽ വിതരണം ചെയ്ത സാധനങ്ങളുടെ കൃത്യമായ രേഖകൾ റവന്യൂ വകുപ്പിന്റെ കൈയ്യിലുണ്ട്; നൽകിയ ഒന്നിലും കേടുപാടുകൾ ഇല്ല, മന്ത്രി കെ രാജൻ
Kerala News, Wayanad

മേപ്പാടിയിൽ വിതരണം ചെയ്ത സാധനങ്ങളുടെ കൃത്യമായ രേഖകൾ റവന്യൂ വകുപ്പിന്റെ കൈയ്യിലുണ്ട്; നൽകിയ ഒന്നിലും കേടുപാടുകൾ ഇല്ല, മന്ത്രി കെ രാജൻ

മേപ്പാടി ദുരിതബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളിൽ പൂത്തതും ഉപയോഗശൂന്യമായിട്ടുള്ള സാധനങ്ങൾ ഉണ്ടെന്നകാര്യം ഞെട്ടിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ വിതരണം ചെയ്തിട്ടുള്ള സാധനങ്ങളിൽ അരി മാത്രമല്ല മൈദ, റവ വിവിധങ്ങളായ സാധനങ്ങൾ ഉണ്ട്, അതിൽ നിന്ന് അരിയും മൈദയും റവയും ഉൾപ്പെടെയുള്ള കേടായ സാധനങ്ങൾ കണ്ടെത്തി എന്നതാണ് ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെയെങ്കിൽ എവിടെ നിന്ന് ലഭ്യമായി എന്നതാണ് പരിശോധിക്കുന്നത്.ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പുമാണ് വിതരണം ചെയ്തത് എന്ന പ്രസ്താവന നിരുത്തരവാദിത്തപരമാണെന്നും സംഭവം ഗൗരവകരമായി പരിശോധിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാതൃകാപരമായ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും നിവാരണ പ്രവർത്തനങ്ങളുമാണ് സർക്കാർ നടത്തിയത്. റവന്യൂ വകുപ്പ് മേപ്പാടിയിൽ എന്തൊക്കെയാണ് വിതരണം ചെയ്തത് എന്നതിന് കൃത്യമായ രേഖകൾ ഉണ്ട്. പഞ്ചായത്ത് സാധനങ്ങൾ ഏറ്റുവാങ...
നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം; ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം
Health, Kerala News

നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം; ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം

ഇന്ന് ദേശീയ അർബുദപ്രതിരോധദിനം. അർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽ ഓരോ വർഷവും അർബുദബാധിതരുടെ എണ്ണം വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ലെ കണക്ക് അനുസരിച്ച് രാജ്യത്ത് പതിനാലര ലക്ഷത്തിലേറെപ്പേർ അർബുദബാധിതരാണ്. പുരുഷൻമാരിലും സ്ത്രീകളിലും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്തനാർബുദവുമാണ്. 2020ൽ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 12.8 ശതമാനം വർധന 2025ഓടെ ഉണ്ടാകുമെന്നാണ് പഠനം. രാജ്യവ്യാപകമായി ബോധവൽക്കരണ ക്ലാസുകൾ നൽകിയും രോഗനിർണയം നടത്തിയും തക്കസമയത്ത് ചികിത്സ എത്തിച്ചും അർബുദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ജനസംഖ്യാഅനുപാതത്തിലുള്ള കാൻസർ രജിസ്ട്രികൾ ആസൂത്രണത്തിന് സഹായകമാകുന്നു. 2014മുതലാണ് രാജ്യത്ത് ആർബുദപ്രതിരോധദിനം ആചര...
തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Kerala News

തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദര്‍ശിപ്പിച്ച് സ്ക്രീന്‍ ഷോട്ട് കാണിച്ചാണ് തട്ടിയത്. പ്രതിയുടെ ഫേസ്ബുക്ക്, മെസഞ്ചർ അക്കൗണ്ടുകള്‍ വഴി ഇടപാടുകാരെ തേടുന്നതിന്‍റെ വിവരങ്ങളും പൊലീസിന് കിട്ടി. നാല് കൊല്ലം മുമ്പ് തൃശൂരിലെ വ്യവസായിയെ വാട്സാപ്പിലൂടെ പരിചയപ്പെട്ട് രണ്ടരക്കോടി തട്ടിയ കേസിലാണ് കൊല്ലം സ്വദേശികളായ ഷെമി എന്ന മുപ്പത്തിയെട്ടുകാരിയെയും സോജന്‍ എന്ന മുപ്പത്തിരണ്ടുകാരനെയും തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. വാട്സാപ്പിലൂടെ വ്യവസായിയെ പരിചയപ്പെട്ട ഷെമി എറണാകുളത്തെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യമാദ്യം ഫീസിനും മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും പണം വാങ്ങി. സൗഹൃദം വളര്‍ന്നതോടെ വീഡിയോ കോളായി. യുവതി നഗ്നശരീരം ക...
സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
Alappuzha, Kerala News

സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ആലപ്പുഴ: സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് അജികുമാറിന്റേതാണ് വിധി. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ആയിരുന്നു പരാതി. ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഒന്നാംപ്രതി. രണ്ടും മൂന്നും പ്രതികൾ ഡയറക്ടർമാരുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമാണെന്ന് വ്യാജ പരസ്യം ചെയ്തും അമിതമായി പലിശ വാഗ്ദാനംനൽകിയുമാണ് നിക്ഷേപകരെ കബളിപ്പിച്ചത്. ആലുവ സ്വദ...
വടകര തെരഞ്ഞെടുപ്പ് സമയത്ത് അധിക്ഷേപിച്ച് പോസ്റ്റിട്ടയാളെ കോടതിയിൽ ശിക്ഷിച്ചതിൽ പ്രതികരണവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ
Kerala News, Politics

വടകര തെരഞ്ഞെടുപ്പ് സമയത്ത് അധിക്ഷേപിച്ച് പോസ്റ്റിട്ടയാളെ കോടതിയിൽ ശിക്ഷിച്ചതിൽ പ്രതികരണവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ

കോഴിക്കോട്: വടകര തെരഞ്ഞെടുപ്പ് സമയത്ത് അധിക്ഷേപിച്ച് പോസ്റ്റിട്ടയാളെ കോടതിയിൽ ശിക്ഷിച്ചതിൽ പ്രതികരണവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ. എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയതെന്നും അവർ കുറിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും നീചമായ ആക്രമണമാണ് തനിക്കെതിരെ യുഡിഎഫ് സൈബര്‍ വിംഗ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൊട്ടിൽപ്പാലം സ്വദേശി മെബിന്‍ തോമസിനെ കോടതി ശിക്ഷിച്ചിരിക്കുന്നുവെന്നും ശൈലജ അറിയിച്ചു. കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വ...
സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
Kerala News

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 428 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. മെഡിക്കല്‍ കോളേജുകളിലെ 17 സ്ഥാപനങ്ങള്‍ കൂടാതെ 22 ജില്ല/ജനറല്‍ ആശുപത്രികള്‍, 26 താലൂക്ക് ആശുപത്രികള്‍, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 487 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 2 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് സംവിധാനം വഴി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുക്കുവാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവന്‍ ആശുപത്രികളും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യ...
error: Content is protected !!