അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ച് വിദ്യാലയങ്ങളിൽ എത്തിക്കും:മന്ത്രി വി ശിവൻകുട്ടി Students Kerala
Students Kerala അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ച് വിദ്യാലയങ്ങളിൽ എത്തിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.എൻ. സി. ഇ. ആർ. ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഡീഷണൽ പാഠപുസ്തകങ്ങൾ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ച ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
https://www.youtube.com/watch?v=K7YX1o6YQJs
സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം തുടങ്ങി 4 മേഖലകളിൽ കരട്പാഠ്യപദ്ധതി ചട്ടക്കൂട് പൂർത്തിയായി. തുടർന്ന് പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം നടന്നുവരികയാണ്. ജ്ഞാന സ...










